'ഫെയര്‍' ഇനിയില്ല, ഫെയര്‍ ആന്‍റ് ലൗലിയുടെ പുതിയ പേര് പ്രഖ്യാപിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ പേരോട് കൂടിയ ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് എത്തുമെന്ന് യൂണിലിവര്‍. യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

Hindustan Unilever announces new name for Fair and lovely

ദില്ലി:  ഫെയര്‍ ആന്‍റ് ലൗലിയുടെ പുതിയ പേര് പ്രഖ്യാപിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി. ചര്‍മ്മത്തിന്‍റെ നിറം വര്‍ധിപ്പിക്കാനുള്ള   യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കമ്പനി പേരുമാറ്റം പ്രഖ്യാപിച്ചത്. ഫെയര്‍ ആന്‍റ് ലൗലി ഇനി അറിയപ്പെടുക ഗ്ലോ ആന്‍ഡ് ലൗലി എന്ന പേരിലാവും. യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. 

ഇന്നലെയാണ് കമ്പനി പുതിയ പേര് പ്രഖ്യാപിച്ചത്. പുരുഷന്മാരുടെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്ക് ഗ്ലോ ആന്‍ഡ് ഹാന്‍സം എന്നാണ് പുതിയ പേര്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ പേരോട് കൂടിയ ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് എത്തുമെന്നാണ് യൂണിലിവര്‍ വിശദമാക്കുന്നത്. നിറം വർധിപ്പിക്കാനായി യൂണിലിവർ വിപണിയിൽ എത്തിച്ച ഉത്പന്നമാണ് 'ഫെയർ ആന്റ് ലൗലി'. ദക്ഷിണ ഏഷ്യയിൽ വലിയ പ്രചാരമാണ് ഈ ഉത്പന്നത്തിനുള്ളത്. 

ഏറെ കാലമായി ഇത്തരം ഉത്പന്നങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പും 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ക്യാംപയിനും വീണ്ടും സമൂഹമാധ്യമത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി പേരിന്‍റെ കാര്യത്തില്‍ പുനരാലോചന നടത്തിയത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios