തലമുടി സംരക്ഷണത്തിന്‍റെ പേരില്‍ നിങ്ങള്‍ ചെയ്തു കൂട്ടുന്ന ഏഴ് തെറ്റുകള്‍...
തലമുടിയിൽ പരീക്ഷണം നടത്തും മുൻപ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്.
തലമുടിയിൽ പരീക്ഷണം നടത്തും മുൻപ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
നനഞ്ഞിരിക്കുമ്പോൾ തലമുടി ചീവുന്ന ശീലമുണ്ടോ? എന്നാല്‍ അത് തലമുടിക്ക് നല്ലതല്ല. ദിവസവും പത്തുമിനിറ്റില്‍ കൂടുതൽ മുടി ചീവാതിരിക്കാനും ശ്രദ്ധിക്കണം.
രണ്ട്...
മുടിയിഴകള്‍ എല്ലായ്പ്പോഴും ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന ശീലവും ഉപേക്ഷിക്കുക.
മൂന്ന്...
തലമുടി വെട്ടിയിട്ട് എത്ര കാലമായി? കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ മറക്കരുത്. മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും.
നാല്...
ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകാറുണ്ടോ? അതും അവസാനിപ്പിക്കുക. ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.
അഞ്ച്...
തലമുടിയില്‍ എന്ത് പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കും മുൻപും കർശനമായും അലർജി ടെസ്റ്റ് നടത്തണം. അലർജിയുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ചർമ്മത്തെയും മുടിയെയും സംരക്ഷിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യം.
ആറ്...
പ്രകൃതിദത്തമായ ഹെയര്‍ മാസ്കുകള്‍ തയാറാക്കുന്നതിനു മുൻപും മുടിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകണം. ചിലപ്പോൾ തിരഞ്ഞെടുക്കുന്ന വസ്തുക്കൾ നിങ്ങളുടെ മുടിയുടെ സ്വഭാവത്തിന് തീരെ യോജിക്കാത്തവയായിരിക്കും. അത്തരം പരീക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.
ഏഴ്...
മുടിയിൽ എണ്ണ പുരട്ടുന്നത് വളരെ നല്ലകാര്യമാണ്. എന്നാല്‍ അത് അമിതമാകരുത്. എണ്ണമയമുള്ള മുടിയാണെങ്കിൽ ദിവസവും എണ്ണ പുരട്ടേണ്ടതില്ല. ശിരോചർമ്മം വരണ്ടതാണെങ്കിൽ അൽപം എണ്ണയുപയോഗിച്ച് മസാജ് ചെയ്യാം.
Also Read: വില പോലെ തന്നെ ഗുണവും; തലമുടി കൊഴിച്ചിൽ അകറ്റാന്‍ ഉള്ളി കൊണ്ടുള്ള പൊടിക്കൈകള്‍...