Good Friday 2023 : പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ; ചരിത്രവും ഐതിഹ്യവും

സമാന്തര സുവിശേഷങ്ങളാണ് പീഢാനുഭവ ചരിത്ര വായനയുടെ ആധാരം. ആയിരകണക്കിന് വിശ്വാസികളാണ് ഇന്നേ ദിവസം ക്രിസ്തുവിന്റെ പീഢാനുഭവ വേളയെ അനുസ്മരിച്ച് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കായി എത്തുക. കേരളത്തിലെ ദേവാലയങ്ങളില്‍ ഇന്ന് വൈകീട്ട് നഗരികാണിക്കല്‍ പ്രദക്ഷിണം നടക്കും. 

good friday 2023 history and significance rse

യേശുവിന്റെ കുരിശുമരണം അനുസ്മരിക്കുന്ന ദിനമാണ് ദുഃഖവെള്ളി. ഇത് ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഗ്രേറ്റ് ആൻഡ് ഹോളി ഫ്രൈഡേ എന്നും അറിയപ്പെടുന്നു. മനുഷ്യകുലത്തിന്റെ മുഴുവൻ പാപപരിഹാരത്തിനായി ക്രിസ്തു തന്നെതന്നെ കുരിശിൽ സമർപ്പിച്ചതിന്റെ അനുസ്മരണമാണ് ഓരോ ദുഃഖവെള്ളിയിലും ക്രൈസ്തവർ ആചരിക്കുന്നത്.

ക്രൈസ്തവ സമൂഹത്തിൽ ദുഃഖവെള്ളിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. ഈസ്റ്റർ ഞായറാഴ്‌ചയ്‌ക്ക് മുമ്പും മാണ്ഡ വ്യാഴാഴ്ച ശേഷവും ഇത് ആചരിക്കുന്നു. പീലാത്തോയിന്റെ അരമനയിൽ നിന്നാരംഭിച്ച വിചാരണയും ക്രിസ്തുവിന്റെ കുരിശ് ചുമന്നുള്ള പീഢാനുഭവ യാത്രയും കാൽവരി മലമുകളിലെ ജീവാർപ്പണവും ഉൾക്കൊള്ളുന്ന പീഢാനുഭവ ചരിത്രവായനയാണ് ദേവാലയങ്ങളിൽ നടക്കുന്ന പ്രധാന ശുശ്രുഷകൾ. 

സമാന്തര സുവിശേഷങ്ങളാണ് പീഢാനുഭവ ചരിത്ര വായനയുടെ ആധാരം. ആയിരകണക്കിന് വിശ്വാസികളാണ് ഇന്നേ ദിവസം ക്രിസ്തുവിന്റെ പീഢാനുഭവ വേളയെ അനുസ്മരിച്ച് ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്കായി എത്തുക. കേരളത്തിലെ ദേവാലയങ്ങളിൽ ഇന്ന് വൈകീട്ട് നഗരികാണിക്കൽ പ്രദക്ഷിണം നടക്കും. ക്രിസ്തുവിന്റെ പീഢാനുഭവത്തെ സ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയാണ് നഗരികാണിക്കൽ പ്രദക്ഷിണത്തിലെ പ്രധാന പ്രാർത്ഥനാ ചടങ്ങ്.

പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. 

Read more  ദുഃഖവെള്ളി ‌ദിവസം ഇക്കാര്യങ്ങൾ ചെയ്യാം

 

Latest Videos
Follow Us:
Download App:
  • android
  • ios