ഭംഗിയുള്ള പെട്ടികൾക്കുള്ളിൽ എന്താണെന്ന് അറിയാമോ? ഇത് വിചിത്രമായ പരീക്ഷണം
മൃതദേഹത്തിന്‍റെ പഴക്കം മനസിലാക്കാൻ സഹായിക്കുന്ന, മൃതദേഹത്തിന്‍റെ ലിംഗമോ പ്രായമോ മനസിലാക്കാൻ സഹായിക്കുന്ന, എങ്ങനെയാണ് കൊല നടന്നതെന്നും കൊലയ്ക്ക് ശേഷം മൃതദേഹം എങ്ങനെ ഒളിപ്പിച്ചുവെന്നും മനസിലാക്കാൻ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇത്തരം കേസുകളിൽ അന്വേഷണം എളുപ്പത്തിലാക്കാൻ പ്രയോജനപ്പെടുന്നൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ.
പലപ്പോഴും നാം വാർത്തകളിൽ വായിക്കുകയും കാണുകയുമെല്ലാം ചെയ്യാറില്ലേ, കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചുവെന്നോ, വേസ്റ്റിടുന്ന വലിയ കവറിലാക്കി ഒളിപ്പിച്ചുവെന്നോ എല്ലാം. ഇത്തരം കേസുകൾ ഒരുപക്ഷെ, സംഭവം നടന്ന് ചുരുക്കം ദിവസങ്ങൾക്കുള്ളിൽ തന്നെയാകണമെന്നില്ല പുറംലോകമറിയുന്നത്.
സംഭവം ഏവരും അറിയുന്നതോടെ പിന്നെ തിടുക്കത്തിൽ തന്നെ ഇതെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടങ്ങും. സംഭവസ്ഥലത്തെത്തി മൃതദേഹവുമായി ബന്ധപ്പെട്ട നിർണായകമായ വിവരങ്ങൾ പ്രാഥമികമായും അല്ലാതെയുമെല്ലാം അറിയിക്കേണ്ടത് ഫൊറൻസിക് വിഭാഗമാണ്. ഇതിന് ഇവരെ സഹായിക്കുന്ന പല ഘടകങ്ങളുണ്ട്.
മൃതദേഹത്തിന്‍റെ പഴക്കം മനസിലാക്കാൻ സഹായിക്കുന്ന, മൃതദേഹത്തിന്‍റെ ലിംഗമോ പ്രായമോ മനസിലാക്കാൻ സഹായിക്കുന്ന, എങ്ങനെയാണ് കൊല നടന്നതെന്നും കൊലയ്ക്ക് ശേഷം മൃതദേഹം എങ്ങനെ ഒളിപ്പിച്ചുവെന്നും മനസിലാക്കാൻ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇത്തരം കേസുകളിൽ അന്വേഷണം എളുപ്പത്തിലാക്കാൻ പ്രയോജനപ്പെടുന്നൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ.
സ്യൂട്ട്കേസുകളിലാക്കി മൃഗങ്ങളുടെ ശവം അഴുകാൻ വച്ചുകൊണ്ടാണ് ഇവരുടെ പരീക്ഷണം. ഒറ്റനോട്ടത്തിൽ ഇതിലൂടെ എന്ത് കണ്ടെത്താനാണെന്ന് സംശയം തോന്നുമെങ്കിലും ഇങ്ങനെയുള്ള കേസുകളിൽ അന്വേഷണം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന പലതും ഈ പരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് ഇവരുടെ വാദം. മൃതദേഹങ്ങൾ അഴുകുന്നതിന് അനുസരിച്ച് ഇതിലുണ്ടാകുന്ന ചെറുപ്രാണികളിലൂടെ വരെ പല വിവരങ്ങളും ഫൊറൻസിക്കുകാർക്ക് ശേഖരിക്കാൻ കഴിയുമത്രേ. ഒരുദാഹരണമായി ഇക്കാര്യം ഇവർ ചൂണ്ടിക്കാട്ടുന്നു.
'കൊലപാതകക്കേസുകളിൽ വലിയൊരു വിഭാഗവും മൃതദേഹം ടൈറ്റായ ഇടങ്ങളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്താറുണ്ട്. മൃതദേഹം പുറംലോകം കണ്ടെത്തുന്നതോടെയാണ് പല കേസുകളും വെളിച്ചത്ത് വരുന്നത്. ഇതൊഴിവാക്കാനാണ് പ്രതികൾ ഈ രീതിയിൽ മൃതദേഹങ്ങൾ ഒളിപ്പിക്കുന്നത്. ഇത്തരം കേസുകളിൽ പല കാര്യങ്ങളും എളുപ്പത്തിൽ നിർണയിക്കാനായി ഈ പരീക്ഷണം സഹായിക്കും. കൊല നടന്ന സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മൃതദേഹം മാറ്റിയിട്ടുണ്ടോ, അതെങ്ങനെ മാറ്റി തുടങ്ങിയ വിവരങ്ങളെല്ലാം നമുക്ക് പെട്ടെന്ന് തന്നെ മനസിലാക്കാൻ ഇത്തരം പരീക്ഷണങ്ങളുടെ നിഗമനങ്ങൾ സഹായിക്കും...'- പഠനത്തിൽ പങ്കെടുത്തിട്ടുള്ള സീനിയർ ഫൊറൻസിക് സയൻസ് ലക്ചറർ പഓല മാഗ്നി (മർഡോക് യൂണിവേഴ്സിറ്റി) പറയുന്നു.
Also Read:- മരിച്ചെന്ന് സർക്കാർ രേഖ; ഇല്ലെന്ന് കാണിക്കാൻ 102കാരൻ ചെയ്തത്...