ആംഗ്യഭാഷയില്‍ കുരുന്നിനോട് സംസാരിക്കുന്ന ഫ്ലൈറ്റ് അറ്റന്‍ഡന്‍റ്; മനോഹരം ഈ വീഡിയോ
ആംഗ്യഭാഷയില്‍ ഒരു കുരുന്നിനോട് സംസാരിക്കുന്ന ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ ആണ് വീഡിയോയില്‍ കാണുന്നത്. അമേരിക്കന്‍ ആംഗ്യഭാഷയിലാണ് ഇദ്ദേഹം കുരുന്നിനോട് സംസാരിക്കുന്നത്.
പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ച് പ്രായമായവരോടും കുട്ടികളോടും കാണിക്കുന്ന സ്നേഹം, സഹാനുഭൂതി എന്നിവ സൂചിപ്പിക്കുന്ന വീഡിയോകള്‍ക്ക് കാഴചക്കാര്‍ ഏറെയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.
ആംഗ്യഭാഷയില്‍ ഒരു കുരുന്നിനോട് സംസാരിക്കുന്ന ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ ആണ് വീഡിയോയില്‍ കാണുന്നത്. അമേരിക്കന്‍ ആംഗ്യഭാഷയിലാണ് ഇദ്ദേഹം കുരുന്നിനോട് സംസാരിക്കുന്നത്. കുഞ്ഞിന്‍റെ മാതാപിതാക്കളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വിമാന യാത്രക്കിടെ മാതാപിതാക്കള്‍ കുഞ്ഞ് ലൂക്കയോട് ആംഗ്യഭാഷയില്‍ സംസാരിക്കുന്ന കണ്ടാണ് വിമാനത്തിലെ ജീവിനക്കാര്‍ മിലോ എന്ന ഈ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ വിളിച്ചത്. അങ്ങനെ അദ്ദേഹം കുട്ടിയുടെ അടുത്തെത്തി സംവദിക്കുകയായിരുന്നു.
അദ്ദേഹത്തോട് സംസാരിക്കുമ്പോഴുള്ള കുട്ടിയുടെ സന്തോഷവും വീഡിയോയില്‍ വ്യക്തമാണ്. കൈകള്‍ ചലിപ്പിച്ച് ലൂക്ക അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ലൂക്കയുടെ ആദ്യ വിമാന യാത്ര ആയിരുന്നു അത്. ആളുകള്‍ ആംഗ്യഭാഷയില്‍ സംസാരിക്കുന്നത് കാണുന്നത് ലൂക്കയ്ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്നും പോസ്റ്റില്‍ മാതാപിതാക്കള്‍ കുറിച്ചു.
അഞ്ച് മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നാല് ലക്ഷത്തിലധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ധാരാളം പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും രേഖപ്പെടുത്തി. മനോഹരമായ വീഡിയോ എന്നും ഏറെ സന്തോഷം തരുന്ന കാഴ്ചയെന്നുമൊക്കെ ആണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.
Also Read: സ്‌റ്റേജില്‍ കയറിയയുടന്‍ മാതാപിതാക്കളെ തിരഞ്ഞു; പിന്നീട് പൊട്ടിക്കരഞ്ഞ് കുരുന്ന്; വീഡിയോ