Skin Care: ചര്‍മ്മത്തിലെ വരൾച്ചയും കറുത്ത പാടുകളും; വെള്ളരിക്ക ഇങ്ങനെ ഉപയോഗിക്കാം...
നിറം വർധിപ്പിക്കാൻ മികച്ചതാണു വെള്ളരിക്ക. വെള്ളരിക്കാനീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകികളയുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. നാരങ്ങാനീരും വെളളരിക്കയും ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
വീടുകളില്‍ സുലഭമായി കിട്ടുന്ന ഒരു പച്ചക്കറിയാണു വെള്ളരിക്ക. വിറ്റാമിന്‍ സി, മഗ്നീഷ്യം, അയേൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇതിലും നല്ലൊരു പച്ചക്കറി വേറെ ഇല്ല.
വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമായതിനാൽ വെള്ളരിക്ക കഴിക്കുന്നതു ചർമ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ സഹായിക്കും. നിറം വർധിപ്പിക്കാൻ മികച്ചതാണ് വെള്ളരിക്ക. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. നാരങ്ങാ നീരും വെളളരിക്കയും ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ചയാണ് ചിലരുടെ പ്രശ്നം. ഇതിനായി വെള്ളരിക്കാ നീരിലേയ്ക്ക് അൽപം തൈരും കൂടി ചേർത്ത് മുഖത്ത് ഇട്ടാല്‍ മതി. മുഖത്തെ കറുത്ത പാട്, കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം എന്നിവ മാറാനും വെള്ളരിക്ക മികച്ചതാണ്. വെള്ളരിക്കാനീര് കണ്ണിനു ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്ണിന് ചുറ്റും വയ്ക്കുകയോ ചെയ്യാം. മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് വെള്ളരിക്കാ നീര് പുരട്ടി മസാജ് ചെയ്യാം.
സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് മാറാൻ വെള്ളരിക്കാനീരും തക്കാളി നീരും ചേർത്തു പുരട്ടാം. എണ്ണമയമുള്ള ചർമ്മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു നാരങ്ങാനീരും ചേർത്ത് പുരട്ടുക. വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ ചുളിവുകൾ തടയുന്നതിന് സഹായകമാണ്.
വെള്ളരിക്ക നീരിലേയ്ക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് മുഖത്ത് ഇടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും. അതുപോലെ തന്നെ, തലമുടിയുടെ വളർച്ചയ്ക്കായി വെള്ളരിക്കാനീര് തലയോട്ടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാൽ മതി.
Also Read: കീറ്റോ ഡയറ്റാണോ? എങ്കില്‍ ഈ ഏഴ് പച്ചക്കറികള്‍ കൂടി ഉള്‍പ്പെടുത്തൂ...