സംശയം തോന്നി വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടത്; പേടിപ്പെടുത്തുന്ന വീഡിയോ
വിദ്യാര്‍ത്ഥി രാവിലെ സ്കൂളിലെത്തിയ ശേഷം അധ്യാപകരെ വന്ന് കണ്ട് ഒരു സംശയം അറിയിക്കുകയായിരുന്നു. സ്കൂളിലേക്ക് വരുംവഴി ബാഗിനകത്ത് എന്തോ അനക്കം അനുഭവപ്പെട്ടു എന്നായിരുന്നു വിദ്യാര്‍ത്ഥി അറിയിച്ചത്. എന്നാല്‍ പേടി കൊണ്ട് താൻ ബാഗ് തുറന്നുനോക്കിയില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ പലതും തല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് മാത്രം വേണ്ടി തയ്യാറാക്കുന്നതാകാറുണ്ട്. എന്നാല്‍ മറ്റ് ചിലവയാകട്ടെ, നമ്മെ പലതും ഓര്‍മ്മപ്പെടുത്തുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്നതായിരിക്കും.
ഒരുപക്ഷേ, അപ്രതീക്ഷിതമായി സംഭവിക്കുന്നൊരു അപകടം, അല്ലെങ്കില്‍ അബദ്ധം എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ വരുന്ന വീഡിയോകളെല്ലാം തന്നെ പലതും നമ്മെ പഠിപ്പിക്കാറുണ്ട്. അത്തരത്തില്‍ ശ്രദ്ധേയമാവുകയാണൊരു സ്കൂളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ.
മദ്ധ്യപ്രദേശിലെ ഷാജാപൂരിലെ ഒരു സ്കൂളാണ് വീഡിയോയിലുള്ളത്. ഇവിടെ പത്താം ക്ലാസില്‍ പഠിക്കുന്നൊരു വിദ്യാര്‍ത്ഥി രാവിലെ സ്കൂളിലെത്തിയ ശേഷം അധ്യാപകരെ വന്ന് കണ്ട് ഒരു സംശയം അറിയിക്കുകയായിരുന്നു. സ്കൂളിലേക്ക് വരുംവഴി ബാഗിനകത്ത് എന്തോ അനക്കം അനുഭവപ്പെട്ടു എന്നായിരുന്നു വിദ്യാര്‍ത്ഥി അറിയിച്ചത്. എന്നാല്‍ പേടി കൊണ്ട് താൻ ബാഗ് തുറന്നുനോക്കിയില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ഇതോടെ ബാഗ് പരിശോധിക്കാൻ അധ്യാപകര്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടത്തിലൊരു അധ്യാപകൻ ഏറെ തയ്യാറെടുപ്പുകളോടെ ബാഗ് തുറന്നു. പുസ്തകങ്ങളെല്ലാം മാറ്റി ബാഗ് കുടഞ്ഞ് പരിശോധിച്ചപ്പോള്‍ അകത്തുണ്ടായിരുന്നത് പുറത്തുചാടി. നല്ല ഉഗ്രനൊരു മൂര്‍ഖൻ പാമ്പായിരുന്നു ബാഗിനകത്തുണ്ടായിരുന്നത്.
പുറത്തെത്തിയ ഉടൻ തന്നെ അത് പത്തി വിരിച്ച് നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ വിദ്യാര്‍ത്ഥി അടക്കം ആരുടെ ജീവനും ഭീഷണി ആകുമായിരുന്നു പാമ്പ്. മൂര്‍ഖൻ നമുക്കറിയാം, കടിയേറ്റാല്‍ ശക്തമായ വിഷം കയറുകയും വൈകാതെ തന്നെ കടിയേല്‍ക്കുന്നയാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നതാണ്. എന്തായാലും അത്തരമൊരു ദാരുണമായ അപകടം ഭാഗ്യവശാല്‍ ഇവര്‍ക്ക് സംഭവിക്കാതെ പോയി എന്നതാണ് ആശ്വാസം.
വീഡിയോ കാണാം...
സ്കൂള്‍ ബാഗ് മാത്രമല്ല, മടക്കിവച്ച കിടക്ക, പഴയ സാധനങ്ങള്‍, പെട്ടികള്‍, വിറക് എന്നിങ്ങനെ വീട്ടില്‍ പലയിടങ്ങളിലും പാമ്പ് കയറിക്കൂടിയിരിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ പാമ്പിന്‍റെ ശല്യമുള്ള സ്ഥലങ്ങളാണെങ്കില്‍ ഇത്തരത്തിലുള്ളയിടങ്ങളിലെല്ലം എല്ലായ്പോഴും ശ്രദ്ധ വേണം. വീടിന് ചുറ്റും കാട് മൂടിക്കിടക്കാതിരിക്കാനും, ഒരുപാട് പഴയ സാധനങ്ങളോ ഉപകരണങ്ങളോ ഉപേക്ഷിച്ച മട്ടില്‍ ഇടാതിരിക്കാനോ എല്ലാം ശ്രദ്ധിക്കണം.