അപൂർവ എ2ബി പോസിറ്റീവ് രക്തം ദാനം ചെയ്ത് 17കാരിയുടെ ജീവൻ രക്ഷിച്ച് യുവാവ്
എച്ച്‌ഡിഎഫ്‌സി ലൈഫിൽ ജോലി ചെയ്യുന്ന ഹിതേഷ് അറോറയാണ് പെൺകുട്ടിയ്ക്ക് രക്തം ദാനം ചെയ്തതു. താൻ ആദ്യമായിട്ടല്ല രക്തം ദാനം ചെയ്യാൻ യാത്ര ചെയ്യുന്നതെന്ന് ഹിതേഷ് പറയുന്നു.
അപൂർവ എ2ബി പോസിറ്റീവ് രക്തം ദാനം ചെയ്ത് 17 വയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാവ്. നാഗ്പൂരിലെ ഗോണ്ടിയയിൽ നിന്നുള്ള വിളർച്ചയുള്ള പെൺകുട്ടിയുടെ ജീവനാണ് യുവാവ് രക്ഷിച്ചത്. ഒറ്റരാത്രികൊണ്ട് യാത്ര ചെയ്ത് പെൺകുട്ടിയ്ക്ക് അപൂർവ 'എ2ബി പോസിറ്റീവ്' രക്തം ദാനം ചെയ്യുകയായിരുന്നു.
ചാന്ദനി കുർസുങ്കെ എന്ന പെൺകുട്ടി ഗോണ്ടിയ ജിഎംസിഎച്ചിൽ പ്രവേശിപ്പിച്ച. ഈ രക്തഗ്രൂപ്പിനായി ആറ് ദിവസത്തോളം കാത്തിരുന്നതായി ഡോക്ടർമാർ പറഞ്ഞു. വളരെ അപൂർവ രക്തഗ്രൂപ്പാണ് A2B. ലോകജനസംഖ്യയുടെ 0.6-1.4% പേർക്ക് മാത്രമേ ഈ രക്തഗ്രൂപ്പ് ഉള്ളൂ.
എച്ച്‌ഡിഎഫ്‌സി ലൈഫിൽ ജോലി ചെയ്യുന്ന ഹിതേഷ് അറോറയാണ് പെൺകുട്ടിയ്ക്ക് രക്തം ദാനം ചെയ്തതു. താൻ ആദ്യമായിട്ടല്ല രക്തം ദാനം ചെയ്യാൻ യാത്ര ചെയ്യുന്നതെന്ന് ഹിതേഷ് പറയുന്നു.
' ഞാൻ ഒരു സ്ഥിരം രക്തദാതാവാണ്. എന്റെ ബ്ലഡ് ഗ്രൂപ്പ് B+ve ആണെന്ന് നേരത്തെ പറഞ്ഞിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു രക്തദാന ക്യാമ്പിൽ, എനിക്ക് ഒരു അപൂർവ രക്തഗ്രൂപ്പുണ്ടെന്ന് അവർ എന്നോട് പറഞ്ഞു. അതിനാൽ, ഞാൻ ഭോപ്പാലിലെ സെൻട്രൽ ലാബിൽ പോയി അത് സ്ഥിരീകരിച്ചു. എബി രക്തഗ്രൂപ്പിന്റെ അപൂർവ ഉപഗ്രൂപ്പായ എ2ബിയാണ് എന്റെ രക്തഗ്രൂപ്പ്...' - അറോറ പറഞ്ഞു.
“ആശ്ചര്യകരമെന്ന് പറയട്ടെ ഈ ഗ്രൂപ്പിനെ പല വലിയ രജിസ്ട്രികളിലും പരാമർശിച്ചിട്ടില്ല. ഈ രക്തഗ്രൂപ്പ് പരാമർശിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ഓൺലൈൻ രജിസ്ട്രി മാത്രമാണ് ഞാൻ കണ്ടെത്തിയത്. അതിനുശേഷം, ഞാൻ മൂന്ന് തവണ നിർധനരായ രോഗികൾക്ക് രക്തം ദാനം ചെയ്തിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
നാഗ്പൂർ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകർ അന്താരാഷ്ട്ര രജിസ്ട്രിയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് കണ്ടെത്തി. തന്റെ അവസാന രക്തദാനം 2022 ഏപ്രിലിലായിരുന്നുവെന്നും രേവയിലെ ഒരു പെൺകുട്ടിയെ രക്ഷിക്കാനായെന്നും അറോറ പറഞ്ഞു.
അപൂർവമായി കണക്കാക്കപ്പെടുന്ന ബോംബെ ബ്ലഡ് ഗ്രൂപ്പുകൾക്ക് ചിലപ്പോൾ ഞങ്ങൾക്ക് ആവശ്യക്കാരുണ്ട്. ദാതാക്കളുടെ ഒരു ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ട്. കഴിഞ്ഞ ആഴ്‌ച, വളരെ അപൂർവമായ എ2ബി പോസിറ്റീവ് രക്തഗ്രൂപ്പിനെ ഞങ്ങൾ കണ്ടെത്തിയതായി നാഗ്പൂരിലെ സേവാ ഫൗണ്ടേഷൻ അംഗമായ പുരുഷോത്തം ഭോസാലെ പറഞ്ഞു.
സ്വന്തം ചെലവിൽ ട്രെയിനിൽ യാത്ര ചെയ്താണ് നാഗ്പൂരിൽ എത്തിയതെന്ന് അറോറ പറഞ്ഞു. ഇവിടെ സേവാ ഫൗണ്ടേഷൻ അംഗങ്ങൾ റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിച്ച് നേരെ ജിഎംസിഎച്ച് നാഗ്പൂരിലേക്ക് കൊണ്ടുവന്നു. അറോറയ്ക്ക് ഭോപ്പാലിലേക്ക് തിരികെ ട്രെയിൻ ഉണ്ടായിരുന്നതിനാൽ ഡോക്ടർമാർ രക്തദാന നടപടിക്രമങ്ങൾ 2 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി. വിളർച്ചയുള്ളതിനാൽ ഭാവിയിൽ രക്തം ആവശ്യമായി വന്നാൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം