'ഇത് ആലിയയ്ക്കും രണ്‍ബീറിനും'; കുഞ്ഞ് ജനിച്ചതില്‍ സന്തോഷം പങ്കിട്ട് 'അമൂല്‍'

ആലിയയെയും രണ്‍ബീറിനെയും കുഞ്ഞിനെയും പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂണ്‍ രൂപങ്ങളാണ് വരച്ചുചേര്‍ത്തിരിക്കുന്നത്. പിറകിലായി കുഞ്ഞ് പിറന്നുവെന്ന് അറിയിക്കുമ്പോള്‍ ആലിയ പങ്കുവച്ച സിംഹകുടുംബത്തിന്‍റെ  ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

amul posted cartoon picture to congratulate alia bhatt and ranbir kapoor

ബോളിവുഡിലെ പ്രിയ താരജോഡിയായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നത് ആഘോഷമാക്കുകയാണ് സഹപ്രവര്‍ത്തകരും കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം. ഇന്ത്യൻ സിനിമയില്‍ തന്നെ ഇന്ന് സജീവമായിട്ടുള്ള താരജോഡികളില്‍ ഏറ്റവുമധികം സ്നേഹം പിടിച്ചുപറ്റിയവരാണ് ആലിയയും രണ്‍ബീറും. ആലിയ തന്നെയാണ് ഞായറാഴ്ച ഇൻസ്റ്റഗ്രാമിലൂടെ തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. 

ഇതോടെ ആശംസകളുമായി താരങ്ങളുടെ നീണ്ട നിര തന്നെ രംഗത്തെത്തി. ഏവരും പ്രിയപ്പെട്ടവരുടെ സന്തോഷത്തില്‍ പങ്കുകൊള്ളുന്നതായി അറിയിക്കുകയും ആലിയയ്ക്കും രണ്‍ബീറിനും ആശംസകള്‍ അറിയിക്കുകയും ചെയ്തു. 

ഇപ്പോഴിതാ പ്രമുഖ ഡയറി ബ്രാൻഡായ 'അമൂലും' ആലിയയ്ക്കും രണ്‍ബീറിനും ആശംസകളറിയിച്ച് മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലാണ് 'അമൂല്‍' ആലിയയ്ക്കും രണ്‍ബീറിനും ആശംസകളറിയിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ കുടുംബചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഇതില്‍ ആലിയയെയും രണ്‍ബീറിനെയും കുഞ്ഞിനെയും പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂണ്‍ രൂപങ്ങളാണ് വരച്ചുചേര്‍ത്തിരിക്കുന്നത്. പിറകിലായി കുഞ്ഞ് പിറന്നുവെന്ന് അറിയിക്കുമ്പോള്‍ ആലിയ പങ്കുവച്ച സിംഹകുടുംബത്തിന്‍റെ  ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ചിത്രത്തില്‍ 'ആലിയ ഭേട്ടി' എന്നും 'അട്ടേര്‍ലി ഡോട്ടേര്‍ലി ഡെലീഷ്യസ്' എന്നുമെല്ലാം ആലിയയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് എഴുതിയിരിക്കുന്നു. 

 

 

ചിത്രത്തിന് നിരവധി പേര്‍ സന്തോഷം അറിയിക്കുമ്പോള്‍ ഒരു വിഭാഗം അമൂലിനെ വിമര്‍ശിക്കുകയാണ്. രാജ്യത്തെ ശ്രദ്ധേയമായ സംഭവവികാസങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് ഇത്തരത്തിലുള്ള പരസ്യചിത്രങ്ങള്‍ തയ്യാറാക്കുന്ന അമൂലിന് ആലിയയ്ക്കും രണ്‍ബീറിനും കുഞ്ഞ് പിറന്നത് ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന വാര്‍ത്തയായി തോന്നുന്നോ എന്നും ഇതിലും പ്രാധാന്യമര്‍ഹിക്കുന്ന എത്രയോ വാര്‍ത്തകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ലേയെന്നുമെല്ലാം ഇവര്‍ ചോദിക്കുന്നു. 

 

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. ജൂണില്‍ തന്നെ താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്തയും ആലിയ തന്നെ പരസ്യമായി പങ്കുവച്ചു. 

Also Read:- 'ആലിയ ഭട്ട് വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായിരുന്നോ?'; മറുപടി നല്‍കി സഹോദരി

Latest Videos
Follow Us:
Download App:
  • android
  • ios