22കാരന് 5 ഭാര്യമാര്‍, അഞ്ചുപേരും ഗര്‍ഭിണികളും; ഒടുവില്‍ ബേബി ഷവര്‍ ഇതാ ഇങ്ങനെ ചെയ്തു...
അഞ്ച് പങ്കാളികള്‍ എന്നതുതന്നെ അസാധാരണമായ സംഗതിയാണ്. ഇതില്‍ അഞ്ച് പേരും ഒരേസമയത്ത് ഗര്‍ഭിണികളാവുക, ഏതാണ്ട് പ്രസവവും വലിയ വ്യത്യാസങ്ങളില്ലാതെ പ്രതീക്ഷിക്കുക എന്നെല്ലാം പറയുന്നത് അപൂര്‍വം തന്നെയാണ്
മനുഷ്യൻ ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ആവശ്യമുള്ള 'പോളിഗമിസ്റ്റ്' ആണെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ 'പോളിഗമി'യില്‍ നിലനിന്നിരുന്ന മനുഷ്യസമൂഹങ്ങളും ഉണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ ഇപ്പോഴും ഉണ്ട്. പക്ഷേ വലിയൊരു വിഭാഗം പേരും 'പോളിഗമി'യെ അനുകൂലിക്കുന്നില്ല എന്നതാണ് സത്യം.
ജീവിതത്തിലുണ്ടാകുന്ന വൈകാരിക- ശാരീരിക- സാമൂഹിക സങ്കീര്‍ണതകള്‍ ഭയന്നും, സാംസ്കാരികമായ പശ്ചാത്തലത്തിന്‍റെ സ്വാധീനത്താലും എല്ലാം മനുഷ്യര്‍ ഒരു സമയത്ത് ഒരു പങ്കാളി എന്ന നിലയില്‍ നില്‍ക്കാനാണ് കൂടുതല്‍ ശ്രമിക്കുന്നത്. അതേസമയം ഈ തിയറികളെയെല്ലാം കാറ്റില്‍ പറത്തി ഒന്നിലധികം പങ്കാളികളുമായി സന്തോഷകരമായി ജീവിക്കുന്നവരും നമ്മുടെ ലോകത്തുണ്ട്.
ഇത്തരത്തില്‍ നിലവില്‍ ഏറെ ശ്രദ്ധേയനാവുകയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള 22കാരനായ ഒരു മ്യുസീഷ്യൻ. 22ാം വയസില്‍ തന്‍റെ അഞ്ച് പങ്കാളികളുടെ കുഞ്ഞുങ്ങളുടെ അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണ് സെദ്ദി വില്‍.
അഞ്ച് പങ്കാളികള്‍ എന്നതുതന്നെ അസാധാരണമായ സംഗതിയാണ്. ഇതില്‍ അഞ്ച് പേരും ഒരേസമയത്ത് ഗര്‍ഭിണികളാവുക, ഏതാണ്ട് പ്രസവവും വലിയ വ്യത്യാസങ്ങളില്ലാതെ പ്രതീക്ഷിക്കുക എന്നെല്ലാം പറയുന്നത് അപൂര്‍വം തന്നെയാണ്. ഇവര്‍ക്കെല്ലാം വേണ്ടി ഒരൊറ്റ ബേബി ഷവറും നടത്തിയിരിക്കുകയാണ് സെദ്ദി. ഇതിന്‍റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അപൂര്‍വമായ സംഭവം വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്.
സെദ്ദിയുടെ പങ്കാളിമാരില്‍ ഒരാളും ഗായികയുമായ ആഷ്ലെയ് ആണ് ബേബി ഷവര്‍ ഫോട്ടോകളും വീഡിയോകളുമെല്ലാം പങ്കിട്ടത്. ഓരോ സ്ത്രീകളും പരസ്പരം ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്ന് ആഷ്ലേയ് പറയുന്നു. ഞങ്ങള്‍ 'സിസ്റ്റര്‍ വൈവ്സ്' ആണിപ്പോള്‍ എന്നാണ് ആഷ്ലേയ് തന്നെ പറയുന്നത്. ആഷ്ലേയെ കൂടാതെ ബോണി ബി, കേ മെറീ, ജയ്ലിൻ വിലാ, ഇയാൻലാ ഖലീഫ് ഗലെട്ടി എന്നിവരാണ് സെദ്ദിയുടെ പങ്കാളികള്‍.
കൂട്ട ബേബി ഷവറിന്‍റെ ഫോട്ടോകളും വീഡിയോകളും ശ്രദ്ധേയമായതോടെ സെദ്ദിയ്ക്കെതിരെയും പങ്കാളികള്‍ക്കെതിരെയും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറെ വരുന്നുണ്ട്. ഇവരുടെ മാനസികനില ശരിയല്ലെന്നും, ഇവര്‍ കൗണ്‍സിലിംഗ് തേടണമെന്നുമെല്ലാമാണ് കമന്‍റുകള്‍ വരുന്നത്. അതേസമയം വ്യക്തികളുടെ താല്‍പര്യത്തിന് അനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നതെങ്കില്‍ പുറത്തുനിന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിലയിരുത്തുന്നവരും കൂട്ടത്തിലുണ്ട്.
ആഷ്ലേയ് പങ്കുവച്ച വീഡിയോ...
Also Read:- സാനിയയോ സനയോ? ; സോഷ്യല്‍ മീഡിയയില്‍ താരതമ്യപ്പെടുത്തിക്കൊണ്ട് കമന്‍റുകള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-