വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ആൾക്ക് കൊവിഡ്; കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് അടച്ചു
കൊല്ലം വിളക്കുടി പഞ്ചായത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു. പ്രസിഡന്‍റ് അടക്കം 20 പഞ്ചായത്തംഗങ്ങളും 24 ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനെത്തിയ 150 ൽ അധികം ആളുകളോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. റവന്യൂ, ഫയർഫോഴ്സ് , ആരോഗ്യ വകുപ്പ് ജീവനക്കാരോടാണ് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്.
കൊല്ലം വിളക്കുടി പഞ്ചായത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു. പ്രസിഡന്‍റ് അടക്കം 20 പഞ്ചായത്തംഗങ്ങളും 24 ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ കർശന നിയന്ത്രണം നിലവിൽ വരും. വാഹന സഞ്ചാരം പൂർണമായി ഒഴിവാക്കണം എന്നു കലക്ടർ നിർദ്ദേശം നൽകി.
അടിയന്തിര സാഹചര്യത്തിൽ യാത്ര ചെയ്യാൻ പൊലീസിൽ നിന്നു അനുവാദം വാങ്ങണം. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് മൂന്ന് പേരെ വച്ചു പ്രവർത്തിക്കാം. ബാങ്ക്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കരുത്. മൂന്ന് പേരിൽ കൂടുതൽ കൂട്ടം ചേരരുതെന്നും നിർദ്ദേശമുണ്ട്. പ്രദേശത്ത് രോഗവ്യാപനം കൂടുതലായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കർശന നിയന്ത്രണം സ്വീകരിച്ചത്.