Asianet News MalayalamAsianet News Malayalam

അജിത്ത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ; പൂരം കലക്കിയതാരെന്നും വ്യക്തമാകും

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഏറ്റവും ഉയർന്ന തസ്തികരിക്കുന്ന ആൾ.  ആ ചുമതലയിൽ നിന്ന് താഴെയുള്ള പദവിയിലേക്ക് മാറ്റിയത് ശിക്ഷാ നടപടി തന്നെയെന്ന് സുനിൽകുമാർ‍

VS Sunilkumar says ADGP removal from law and order is punishment
Author
First Published Oct 7, 2024, 8:57 AM IST | Last Updated Oct 7, 2024, 9:23 AM IST

തൃശ്ശൂർ: എഡിജിപി എം.ആർ അജിത്ത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് നടപടിയെടുത്തത്. എന്തുകൊണ്ടാണ് മാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിൻ്റെ കാരണം പറയേണ്ടത് സംസ്ഥാന സർക്കാരാണ്. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണ് അത്. ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തൃശ്ശൂർ പൂരം കലക്കാൻ കഴിയില്ലെന്നും അതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് പറ‌ഞ്ഞു.

എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ പറ്റി വ്യക്തമായ രാഷ്ട്രീയ അഭിപ്രായമാണ് സിപിഐ പറഞ്ഞത്. ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് യോജിക്കാൻ പറ്റാത്ത നിലപാടാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഏതെങ്കിലും ജനവിഭാഗങ്ങൾക്കിടയിൽ സംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ നടപടി സഹായിക്കും. സിപിഐ സമ്മർദ്ദം ഉപയോഗപ്പെടുത്തി എന്ന് പറയേണ്ട കാര്യമില്ല. ഒരു മുന്നണിയാകുമ്പോൾ പലതരത്തിലുള്ള ചർച്ചകൾ നടക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഏറ്റവും ഉയർന്ന തസ്തികരിക്കുന്ന ആൾ.  ആ ചുമതലയിൽ നിന്ന് താഴെയുള്ള പദവിയിലേക്ക് മാറ്റിയത് ശിക്ഷാ നടപടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ട ക്രമസമാധാന ചുമതയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്ന് സിപിഐ നിലപാടിന്റെ ഭാഗമായിട്ട് തന്നെയാണ്. എന്തിനാണ് മാറ്റിയതെന്ന് ഉത്തരവിൽ ഇല്ലാത്തത് എന്ന് പറയേണ്ടത് സർക്കാരാണ്. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണ്. ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥൻ വിചാരിച്ചാൽ കലങ്ങുന്നതല്ല തൃശൂർ പൂരം.  ആ ധാരണ സർക്കാരിനും ഉള്ളത് കൊണ്ടാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്. അന്വേഷണം പൂർത്തിയാകുമ്പോൾ കൂടുതൽ വ്യക്തത വരും. ജനങ്ങൾക്ക് മുമ്പാകെ ആർഎസ്എസ് അസത്യം പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ സത്യം പുറത്തു വരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios