Asianet News MalayalamAsianet News Malayalam

ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല: വെള്ളാപ്പള്ളി നടേശന്‍

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല.മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല

vellappally justifies ADGP RSS meet
Author
First Published Oct 5, 2024, 10:44 AM IST | Last Updated Oct 5, 2024, 10:44 AM IST

കൊല്ലം: എഡിജിപി എംആര്‍അജിത്കുമാര്‍ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല. പൂരം കലക്കിയതിൽ ഡിജിപിയുടെ റിപ്പോർട്ട്  എഡിജിപിക്ക് എതിരാണ്.മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല.മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അൻവറിന്‍റെ  വിമർശനം നേരത്തെ ഒന്നും കേട്ടില്ല.ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്‍റെ വിമര്‍ശനം.എന്തായാലും അൻവറിന് പിന്നാലെ കൂടാൻ ആളുകൾ ഉണ്ട്.മലബാറിൽ അൻവറിന് സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും.മലബാറിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ.ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന്‍റെ കയ്യിൽ നിന്ന് പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios