കണ്ണൂരില്‍ മരിച്ച മാഹി സ്വദേശിയെ കേരളത്തിന്‍റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം; പുതുച്ചേരി മുഖ്യമന്ത്രി

കൊവിഡ് രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റില്‍ മരിച്ചയാളെ ഉൾപെടുത്തണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ അറിയിപ്പ്.

V Narayanasamy says mehroof name should be listed in keralas list

മാഹി: കണ്ണൂരിൽ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്‍റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. മെഹ്റൂഫിനെ കേരളത്തിന്‍റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാന്‍ കേരളത്തിന് ബാധ്യതയുണ്ട്, ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ല എന്നാല്‍ കേന്ദ്രനിര്‍ദേശം അനുസരിച്ചേ പുതുച്ചേരിക്കും പ്രവര്‍ത്തിക്കാനാവു എന്നും നാരായണസ്വാമി പറഞ്ഞു. 

കൊവിഡ് രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റില്‍ മരിച്ചയാളെ ഉൾപെടുത്തണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ അറിയിപ്പ്. എന്നാല്‍ മെഹ്റൂഫ് മരിച്ചത് കേരളത്തിൽ വച്ചാണെങ്കിലും മാഹി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. കേരളം കയ്യൊഴിഞ്ഞതില്‍ പ്രതിഷേധിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മെഹ്റൂഫിന്‍റെ കുടുംബം. ഏപ്രിൽ പതിനൊന്നിന്  കണ്ണൂർ സർക്കാർ മെഡിക്കൽ മരിച്ച മെഹ്റൂഫിന്‍റെ മൃതദേഹം കൊവിഡ് ഭീതിയിൽ നാട്ടിലേക്ക് കൊണ്ടുപോയില്ല. മെഡിക്കൽ കോളേജിന് തൊട്ടടുത്ത് പരിയാരം കോരൻ പീടിക ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംസ്‍കരിച്ചത്. 

Read More: കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയെ 40 ദിവസമായിട്ടും ലിസ്റ്റില്‍ ചേര്‍ക്കാതെ കേരളം

 

Latest Videos
Follow Us:
Download App:
  • android
  • ios