Trending Videos; ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിനു നേരെ വെടിയുതിർത്ത ഭീകരർക്കായി തെരച്ചിൽ

Todays Important and Trending Videos 2024 November 2

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. സൈനിക ക്യാംപിന് പുറത്താണ് ഭീകരർ വെടിവച്ചത്. ആർക്കും പരിക്കില്ല. ആക്രമണം നടത്താൻ എത്തിയത് രണ്ട് ഭീകരർ ആണെന്നാണ് സൂചന. 

9:53 AM IST

ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി കെഎം ഷാജി

സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് സാദിഖ് അലി തങ്ങളെ ഒറ്റതിരിഞ്ഞു ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും ഉമർഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം വളാഞ്ചേരിയിൽ മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. 

9:52 AM IST

മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേരെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരെയാണ് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു. 

9:49 AM IST

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി : ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി വിടുന്നു

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി.പിരായിരി പഞ്ചായത്തിൽ ഷാഫിക്കെതീരെ പടയൊരുക്കം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി വിടുന്നു
 

9:48 AM IST

ജോജു സംസാരിച്ചത് അദ്ദേഹത്തിന്റെ നിലവാരത്തിൽ നിന്നുകൊണ്ടാണ്'; ആദർശ്

ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു. നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്.

9:46 AM IST

'മനഃപൂർവം സിനിമയെ മോശമാക്കാൻ ശ്രമിച്ചു'; നിയമപരമായി മുന്നോട്ടുപോകുമെന്ന് ജോജു ജോർജ്

പണി എന്ന സിനിമയെ സംബന്ധിച്ച് ഞാന്‍ രക്ഷപെട്ട സന്തോഷത്തിലാണ്. ഒരുപാട് പൈസ ഇന്‍വെസ്റ്റ് ചെയ്ത സിനിമയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളിലെ ഡീ​ഗ്രേഡിം​ഗ് നമ്മളെ വളരെ തളര്‍ത്തി. പക്ഷേ പ്രേക്ഷകര്‍ ആ സിനിമ ഏറ്റെടുത്തു. അതിന് ശേഷം സിനിമയുടെ പ്രിന്‍റുകള്‍ വന്നു പല സൈറ്റുകളിലും. ഒരുപാട് റിവ്യൂസ് വന്നിട്ടുണ്ട് നെ​ഗറ്റീവ് ആയിട്ട്. ഞാന്‍ ഒരാളെപ്പോലും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. എന്‍റെ സിനിമ ഇഷ്ടമല്ല എങ്കില്‍ ഇഷ്ടമല്ല എന്നുതന്നെ പറയണം. പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമന്‍റുകളില്‍ പലരോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. ഈ സിനിമയെപ്പറ്റി മോശം പറഞ്ഞിട്ടുള്ള ഒരാളെപ്പോലും ഞാന്‍ വിളിച്ചിട്ടില്ല. റിവ്യൂവിന്‍റെ പേരിലല്ല അദ്ദേഹത്തെ വിളിച്ചത്. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂര്‍വ്വം ഒരാള്‍ ചെയ്യുന്നതാണ്. അപ്പോള്‍ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി.

9:45 AM IST

സിനിമയെ വിമര്‍ശിച്ചയാള്‍ക്ക് ഫോണില്‍ ഭീഷണി; പ്രതികരണവുമായി ജോജു ജോര്‍ജ്

താന്‍ സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

9:43 AM IST

മുൻകൂർ വോട്ട് ചെയ്തത് ആറര കോടി പേർ, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മൂന്നു നാൾ മാത്രം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മൂന്നു നാൾ മാത്രം ശേഷിക്കെ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം.ഇന്നലെ നടന്ന യോഗങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പേരിൽ ബൈഡൻ ഭരണകൂടത്തെ ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. നിർണായക സംസ്ഥാനങ്ങളിൽ അവസാന വട്ട പര്യടനത്തിലാണ് ട്രംപും കമലയുമുള്ളത്. സ്ഥിരതയില്ലാത്ത ട്രംപ് അമേരിക്കയെ തകർക്കുമെന്ന് കമലയും ബൈഡനും ആരോപിക്കുമ്പോൾ. ഭരണത്തിൽ സാമ്പത്തിക മേഖല തകർന്നെന്നാണ് ട്രംപ് വാദിക്കുന്നത്. ഇതുവരെ മുൻകൂർ വോട്ട് ചെയ്തത് ആറര കോടി പേർ 

9:39 AM IST

നവീൻ ബാബുവിന്‍റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിലുണ്ട്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കളക്ടറുടെ കുറിപ്പിൽ റവന്യൂ മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്.  കണ്ണൂർ കളക്ടറെ മാറ്റുന്നതിൽ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.

 

7:44 AM IST

ചെറുതുരുത്തിയിൽ മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനോട് സംസാരിച്ച് കെ.സുധാകരൻ

ചെറുതുരുത്തിയിൽ മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഷാദ് തലശ്ശേരിയോട് വീഡിയോ കോളിൽ സംസാരിച്ച് കെ.സുധാകരൻ

7:41 AM IST

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്. കേരള തീരത്ത് ഇന്ന് മീൻ പിടിക്കാൻ വിലക്കുണ്ട്. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

7:39 AM IST

കൊടകര കുഴല്‍പ്പണ കേസ്; സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക.