'ശ്വാസംമുട്ടലുണ്ട്, ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു'; കൊവിഡ് ചികിത്സയിലിരിക്കെ തോമസ് ഐസക്

ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ടെന്നും...
 

thomas isaac fb post abouthis covid symptoms

തിരുവനന്തപുരം: കൊവിഡ് ബാധിച്ചി ചികിത്സയില്‍ കഴിയുകയാണ് ധനമന്ത്രി തോമസ് ഐസക്. രോഗം ഭേദമാകുന്നുണ്ടെന്നും നിലവില്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടുകളെന്തെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ടെന്നും അദ്ദേഹം പറയുന്നു. 

തോമസ് ഐസക്കിന്റെ പോസ്റ്റ്

ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനുമായി ധാരാളം സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്‌നങ്ങള്‍ പൊതുവായിട്ടുണ്ട്. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോണ്‍ ഒഴിവാക്കുക. എടുക്കാന്‍ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.

Latest Videos
Follow Us:
Download App:
  • android
  • ios