തിരുവനന്തപുരത്ത് തീരപ്രദേശത്തുനിന്ന് മാറി മിക്കയിടത്തും കൊവിഡ് രോഗികള്‍; ജാഗ്രത കൂട്ടണമെന്ന് മുഖ്യമന്ത്രി
നിലവില്‍ 4459 പേര്‍ക്കാണ് ജില്ലയില്‍ രോഗമുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഇന്ന് 512 പേരെ ഡിസ്‌ചാര്‍ജ് ചെയ്തു. 590 പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് തീരപ്രദേശത്ത് നിന്ന് മാറി മിക്കയിടത്തും കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിലവിൽ 4459 ആക്ടീവ് കേസുകളുണ്ട്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു. 590 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവിടെ കൂടുതൽ ജാഗ്രത വേണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് 2655 പേര്‍ക്ക് കൊവിഡ്, 2111 രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗബാധ. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേര്‍ മരിച്ചു. 2111 പേരാണ് പുതുതായി രോഗമുക്തി നേടിയത്. 24 മണിക്കൂറിൽ 40162 സാമ്പിൾ പരിശോധിച്ചു. സംസ്ഥാനത്ത് 21800 ആക്ടീവ് കേസുകളുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.
ആശങ്ക കൂട്ടി കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 2655 രോഗ ബാധിതര്‍, 2433 പേര്‍ക്ക് സമ്പര്‍ക്കം, 11 മരണം