കീം ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കൊവിഡ്
കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയുടെ മകളും കൊവിഡ് പോസിറ്റീവാണ്. തമിഴ്നാട്ടിലായിരുന്ന മകളെ തിരികെ കൊണ്ടുവരാൻ നേരത്തെ അധ്യാപിക പോയിരുന്നു.
പാലക്കാട്: കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കീം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാർത്ഥികളെയും നിരീക്ഷണത്തിലാക്കി. കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയുടെ മകളും കൊവിഡ് പോസിറ്റീവാണ്.
തമിഴ്നാട്ടിലായിരുന്ന മകളെ തിരികെ കൊണ്ടുവരാൻ നേരത്തെ അധ്യാപിക പോയിരുന്നു. ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്നാണ് നിഗമനം. ഇവരുമായി സമ്പർക്കത്തിൽ വന്ന കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമായി കീം പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. പരീക്ഷയെഴുതിയ നാല് വിദ്യാർത്ഥികൾക്കും ഒരു കീം പരീക്ഷാർത്ഥിയുടെ രക്ഷിതാവിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.