രോഗിക്ക് കൊവിഡ്: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം അടച്ചു
കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് മരിച്ച ഡിഎസ്സി ജീവനക്കാരൻ ചികിത്സ തേടി എത്തിയതിനെ തുടർന്ന് ഓട്ടേറെ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രി അസ്ഥിരോഗ ശസ്ത്രക്രിയക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം പൂര്‍ണമായി അടച്ചു. സെക്ഷനിലെ ജീവനക്കാരും ഡോക്ടർമാരും ക്വാറന്‍റീനിൽ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് മരിച്ച ഡിഎസ്സി ജീവനക്കാരൻ ചികിത്സ തേടി എത്തിയതിനെ തുടർന്ന് ഓട്ടേറെ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു. അതേസമയം സർക്കാർ ക്വാറൻ്റീനിൽ കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്താതെ തിരികെ ജോലിയിൽ പ്രവേശിച്ച ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. 21 ആം ദിവസമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.16ന് ജോലിയിൽ തിരികെ പ്രവേശിച്ച ഇവർക്ക് ചൊവാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്.
അഞ്ചരക്കണ്ടി ചികിത്സ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഇവർ ക്വാറൻറീന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് തിരികെ ഡ്യൂട്ടിക്ക് പ്രവേശിച്ചത്. ഇവിടെ ഇവർ രണ്ട് ദിവസം ഡ്യൂട്ടി ചെയ്തിരുന്നു. ഇവരോടൊപ്പം ക്വാറൻറീനിൽ ആറ് ജീവനക്കാർ കൂടി കഴിഞ്ഞിരുന്നു. പരിശോധനയിൽ ഇവരിൽ നാല് പേർക്ക് ഫലം നെഗറ്റീവാണ്. പി പി ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നവർക്ക് ഡ്യൂട്ടിയിൽ പ്രവേശിക്കും മുൻപ് കൊവിഡ് പരിശോധന ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.
- Coronavirus
- Covid 19
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- Lock Down Kerala
- kannur district hospital
- surgery department
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ കേരളം
- ശസ്ത്രക്രിയ വിഭാഗം അടച്ചു