പരീക്ഷ നിശ്ചയിച്ച ദിവസം തന്നെ, ആശങ്കക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

കേന്ദ്ര നിര്‍ദേശം മറികടക്കുകയല്ല, കേരളത്തില്‍ ഇപ്പോള്‍ പരീക്ഷ നടക്കാനുള്ള അവസ്ഥയുണ്ടായതുകൊണ്ടാണ് പരീക്ഷ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

SSLC Plus Two Exam will conduct On date, CM Pinarayi Vijayan Says

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷ നടത്തിപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളി. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് കുട്ടികള്‍ പരീക്ഷാ ഹാളില്‍ ഉണ്ടാകുക. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണ് കുട്ടികളെ ഹാളില്‍ എത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ നടത്തിപ്പുമായി വലിയ ആശങ്കക്ക് അടിസ്ഥാനമില്ല.  സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുക. കേന്ദ്ര നിര്‍ദേശം മറികടക്കുകയല്ല, കേരളത്തില്‍ ഇപ്പോള്‍ പരീക്ഷ നടക്കാനുള്ള അവസ്ഥയുണ്ടായതുകൊണ്ടാണ് പരീക്ഷ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകേണ്ട ആവശ്യമില്ലെന്നുംജില്ലകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കെത്താനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും എല്ലാവരും പരീക്ഷക്ക് തയ്യാറെടുക്കണമെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ് 26 മുതലാണ് മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ നടത്തുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios