'ഹോട്ടലിൽ നടന്നത് സിപിഎം-ബിജെപി നാടകം'; പാലക്കാട്ടെ പാതിരാ റെയ്ഡിൽ ഡീൽ ആരോപണം കടുപ്പിച്ച് ഷാഫി പറമ്പില്‍
സിപിഎം പരാജയ ഭീതിയിലാണ്. സിപിഎമ്മിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് തനിക്കെതിരായ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ഷാഫി പാറമ്പില്‍ പറഞ്ഞു.
പാലക്കാട്: പാലക്കാട്ടെ പാതിരാപരിശോധനയിൽ ഡീൽ ആരോപണം കടുപ്പിച്ച് ഷാഫി പറമ്പില്‍ എം പി. ഹോട്ടലിൽ നടന്നത് സിപിഎം ബിജെപി നാടകമാണെന്നാണ് ഷാഫി ആരോപിക്കുന്നത്. മുഖ്യവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ സരിനെ പാർട്ടി തന്നെ തള്ളിപ്പറഞ്ഞെന്നും ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണ്‍ നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
സിപിഎം പരാജയ ഭീതിയിലാണ്. സിപിഎമ്മിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് തനിക്കെതിരായ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ഷാഫി പാറമ്പില്‍ പറഞ്ഞു. പാലക്കാട്ടെ പാതിരാ റെയ്ഡ് സിപിഎമ്മിന് തിരിച്ചടിയാണെന്ന് മനസിലാക്കിയാണ് സരിന്‍ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിനിടെ സരിനെ തള്ളിപ്പറയുകയായിരുന്നു സിപിഎം പാര്‍ട്ടി. കേരളത്തില്‍ സര്‍ക്കാരില്ലായ്മ കൊണ്ടുള്ള ദുരിതമാണെന്നും ഷാഫി വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ തളരുകയുമില്ല തകരുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പൊലീസ് സിപിഎം മാന്ത്രിമാരുടെ കസ്റ്റഡിയിലാണെന്നും ഷാഫി വിമര്‍ശിച്ചു. സിപിഎമ്മിന്‍റെ ചൊല്‍പ്പടിയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മും സിപിഐയും തമ്മിലില്ലാത്ത ഐക്യമാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ളതെന്നും ഷാഫി പരിഹസിച്ചു. ബിജെപിയുമായി ചേര്‍ന്നുള്ള നാടകമാണ് പാലക്കാട് നടന്നത്. ഇതിന് വേണ്ടും സിപിഎമ്മും ബിജെപി പ്രവര്‍ത്തകരും ഒന്നിച്ചുവെന്നും ഷാഫി പറമ്പില്‍ ആരോപിക്കുന്നു. പാലക്കാട് അഞ്ചക്ക ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം