തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂർ

തിരുവനന്തപുരം കോർപറേഷൻ, കോട്ടുകാൽ, കരിംകുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് കിറ്റുകൾ ലഭ്യമാക്കുക

sashi tharoor will give 5000 rapid antigen test kits to trivandrum

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 സാമൂഹികവ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂർ എംപി അറിയിച്ചു. ക്രിട്ടിക്കൽ കണ്ടൈനമെന്റ് സോണുകളായി പ്രഖ്യാപിച്ച തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി ആണ് ഇവ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപറേഷൻ, കോട്ടുകാൽ, കരിംകുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് കിറ്റുകൾ ലഭ്യമാക്കുക. ഇതിലേക്കായി തന്റെ ഫണ്ടിൽ നിന്നും നേരത്തെ SCTIMST ടെസ്റ്റ് കിറ്റുകൾക്കായി മാറ്റി വെച്ച തുകയിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോ​ഗിക്കാൻ അദ്ദേഹം  ജില്ലാ കളക്ടർക്ക് നിർദ്ദേശം‌ നൽകി. 

നിലവിൽ ഇന്ത്യയിൽ ICMR approval ഉള്ള ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് നിർമ്മാതാവ് മാത്രമേ ഉള്ളു. ഒരു ദക്ഷിണകൊറിയൻ കമ്പനിയുടെ ഇന്ത്യയിലെ നിർമ്മാണശാലയിൽ ഉണ്ടാക്കുന്നവ ആണിത്. ഇന്ത്യയിലെ ദക്ഷിണകൊറിയൻ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു..

Read Also: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരാൾക്ക് കൊവിഡ്; അഞ്ചു പേർ ക്വാറന്റൈനിൽ...

 

Latest Videos
Follow Us:
Download App:
  • android
  • ios