രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 5 പേർക്ക് കർശന ഉപാധികളോടെ ജാമ്യം

ഉപാധി ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. പ്രതികള്‍ ഓരോരുത്തരും 50,000 രൂപ ആള്‍ ജാമ്യം നൽകണം. പൊതുമുതൽ നശിപ്പിച്ചത് പ്രതികള്‍ ഓരോരുത്തരും 1,500 രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നാണ് മറ്റ് ഉപാധികള്‍. 

Rahul Mamkootathil got bail from court

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കർശന ഉപാധികളോടെ ജാമ്യം, സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ ഉള്‍പ്പെടെ 5 പ്രതികള്‍ക്കാണ് ജാമ്യം. സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന കൻോമെൻ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാതെ സമരം നടത്തുകയോ, പൊതുജങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നിൻെറ ഉപാധി. ഉപാധി ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. പ്രതികള്‍ ഓരോരുത്തരും 50,000 രൂപ ആള്‍ ജാമ്യം നൽകണം. പൊതുമുതൽ നശിപ്പിച്ചത് പ്രതികള്‍ ഓരോരുത്തരും 1,500 രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നാണ് മറ്റ് ഉപാധികള്‍. 

സാമൂഹ്യസുരക്ഷാ പെൻഷനിലെ കേന്ദ്ര വിഹിതം: ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയെന്ന പ്രചാരണം തെറ്റെന്ന് ധനവകുപ്പ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios