പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം തള്ളി നാളെ കളക്ടറേറ്റിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എസ്എഫ്ഐ.

Plus one seat crisis Black flag protest against V Sivankutty KSU district president arrested

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപു നെയ്യാറിനെ വീടിന് മുന്നിൽ വെച്ചാണ് അറസ്റ്റ് ചെയ്തതത്. അതേസമയം, മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം തള്ളി നാളെ കളക്ടറേറ്റിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എസ്എഫ്ഐ. പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വിദ്യാ‍ർത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

അപേക്ഷകരുടെ എണ്ണം കുറച്ച് കാണിച്ച് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസമന്ത്രിയുടെ പുതിയ വാദം പൊളിയുകയാണ്. മലപ്പുറം ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം കുറച്ചുള്ള വിശദീകരണം എസ്എഫ്ഐ പോലും അംഗീകരിക്കുന്നില്ല. മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം തള്ളി സമരം കുടുപ്പിക്കുകയാണ് എസ്എഫ്ഐ. റാങ്ക് ജേതാക്കളെ സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരത്തി സമരം ചെയ്യുമെന്ന് എംഎസ്എഫ് അറിയിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയെ കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വിദ്യാ‍ർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. ഇടത് വിദ്യാർത്ഥി സംഘടനകൾ പോലും സമരത്തിനിറങ്ങിയതോടെയാണ് വിദ്യാഭ്യസമന്ത്രി ചർച്ചക്ക് വിളിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios