Asianet News MalayalamAsianet News Malayalam

8 മണിക്കൂർ കാത്ത് നിന്നിട്ടും ദർശനം ലഭിച്ചില്ല, ആവശ്യത്തിന് പൊലീസുകാരില്ല; ശബരിമലയിൽ തീർത്ഥാടക ദുരിതം

ബുക്കിങ് അറിഞ്ഞിട്ടും കൂടുതൽ പേരെത്തുമെന്നതിൽ വ്യക്തതയുണ്ടായിട്ടും മതിയായ രീതിയിൽ ആളെ വിന്യസിക്കാതിരുന്ന പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.   

Pilgrims of sabarimala waited 8 hours in sannidhanam Pilgrims crisis due to police shortage
Author
First Published Oct 19, 2024, 11:27 PM IST | Last Updated Oct 19, 2024, 11:34 PM IST

പത്തനംതിട്ട : ദർശന സമയം കൂട്ടിയിട്ടും ശബരിമല സന്നിധാനത്തെ തീർത്ഥാടക ദുരിതം തുടരുന്നു. എട്ട് മണിക്കൂറിലധികം കാത്തു നിന്നിട്ടും തീർത്ഥാടകർക്ക് ദർശനം ലഭിച്ചില്ല. ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് സന്നിധാനത്ത് പ്രതിസന്ധിയാകുന്നത്. എട്ട് മണിക്കൂറായി കാത്തുനിൽക്കുകയാണെന്നും കുട്ടികളും പ്രായമുളളവരുമടക്കം ഭക്ഷണവും വെളളവും പോലും ഇല്ലാതെ നിൽക്കുന്നതെന്നും വിശ്വാസികൾ പ്രതികരിച്ചു. ഓൺലൈൻ ബുക്കിങിലൂടെ ആളുകളുടെ എണ്ണം അറിഞ്ഞിട്ടും കൂടുതൽ പേരെത്തുമെന്നതിൽ വ്യക്തതയുണ്ടായിട്ടും മതിയായ രീതിയിൽ ആളെ വിന്യസിക്കാതിരുന്ന പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.  

ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി, 19കാരന് ദാരുണാന്ത്യം

 

 

Latest Videos
Follow Us:
Download App:
  • android
  • ios