ദില്ലി-കേരള ശ്രമിക് തീവണ്ടിയിൽ ദുരിതയാത്രയെന്ന് ആരോപണം; വിശദീകരണവുമായി കേരളാ ഹൗസ്
സുഹൃത്തുക്കളായ വിദ്യാർത്ഥികൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. തീവണ്ടിയിലെ ആറ് ബോഗികൾ കാലിയാണ്.
ദില്ലി: ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള ശ്രമിക് തീവണ്ടിയിൽ യാത്രക്കാർക്ക് ദുരിതമെന്ന് ആക്ഷേപം. സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ ഇരുത്തിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ആക്ഷേപം. എന്നാൽ, വിദ്യാർത്ഥികൾ തിക്കും തിരക്കും കൂട്ടി ബോഗികളിലേക്ക് കയറിയതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് കേരള ഹൗസ് അധികൃതർ പ്രതികരിച്ചു.
സുഹൃത്തുക്കളായ വിദ്യാർത്ഥികൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. തീവണ്ടിയിലെ ആറ് ബോഗികൾ കാലിയാണ്. ഇവിടേക്ക് വിദ്യാർത്ഥികളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും കേരളാ ഹൗസ് അധികൃതർ പറഞ്ഞു.
updating...