കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 27 കാരന് കൊവിഡ് സ്ഥിരീകരിച്ചു

കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ അബ്ദുല്‍ റസ്സാഖിന്‍റെ മകന്‍ സാബിതാണ് കഴിഞ്ഞ ദിവസം മരിച്ചത്. 27 വയസായിരുന്നു.

one more covid death in kozhikode after death

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ അബ്ദുല്‍ റസ്സാഖിന്‍റെ മകന്‍ സാബിതാണ് കഴിഞ്ഞ ദിവസം മരിച്ചത്. 27 വയസായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.

മൂന്ന് മാസത്തോളമായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു സാബിത്. തിങ്കളാഴ്ച രാവിലെയായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തി കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കൊടുവള്ളി മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കാരം നടത്തി. സാബിതിന്‍റെ മാതാപിതാക്കളോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്‍തീന്‍ (75) ആണ് മരിച്ചത്. ഹൃദ്രോഗബാധിതന്‍ കൂടിയായിരുന്നു മരിച്ച മൊയ്‍തീന്‍. 

Latest Videos
Follow Us:
Download App:
  • android
  • ios