എറണാകുളത്തെ കൊവിഡ് ക്ലോസ്‍ഡ് ക്ലസ്റ്ററായ കരുണാലയത്തില്‍ ഒരു മരണം
മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയിരുന്നു. കരുണാലയം തന്നെ താല്‍ക്കാലിക പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി അടുത്തുള്ള ക്ലബില്‍ ഡോക്ടര്‍മാരും നഴ്‍സുമാരും താമസിച്ച് വരുകയായിരുന്നു
കൊച്ചി: എറണാകുളത്തെ കൊവിഡ് ക്ലോസ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസി മരിച്ചു. എഴുപത്തിയേഴ് കാരിയായ ആനി ആന്‍റണിയാണ് മരിച്ചത്. മരണകാരണം കൊവിഡാണോയെന്ന് വ്യക്തമല്ല. നാലുവര്‍ഷമായി കരുണാലയത്തിലെ അന്തേവാസിയായിരുന്നു ആനി. പരിശോധനയ്ക്കായി ഇവരുടെ സ്രവം ഇന്നലെ അയച്ചിരുന്നു. ഇന്ന് ഫലം വന്ന് കഴിഞ്ഞ് മാത്രമേ മരണം കൊവിഡ് മൂലമാണോയെന്നതില്‍ വ്യക്തത വരു.
മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയത്. കരുണാലയം താല്‍ക്കാലിക പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി അടുത്തുള്ള ക്ലബില്‍ ഡോക്ടര്‍മാരും നഴ്‍സുമാരും താമസിച്ച് വരുകയായിരുന്നു. കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍.