എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു; സ്രവം പരിശോധനക്കയച്ചു

ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐ സി യുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.

old woman who was under covid treatment died in ernakulam

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ സ്വദേശി മരിച്ചു. ആലുവ കടുങ്ങല്ലൂർ കാമിയമ്പാട്ട് ലീലാമണിയമ്മയാണ് മരിച്ചത്. 71 വയസായിരുന്നു.

മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു. ലീലാമണിയമ്മക്ക് രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐ സി യുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

എറണാകുളം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച  54 പേരില്‍  48 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധയുണ്ടായത്. ജില്ലയിൽ 4 ആരോഗ്യപ്രവർത്തകർക്കും ഒരു നാവികസേന ഉദ്യോഗസ്ഥനും രോഗം ഇന്നലെ സ്ഥിരീകരിച്ചു. പശ്ചിമ കൊച്ചിയിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഫോർട്ട്കൊച്ചി ക്ലസ്റ്ററിൽ 20 പേർക്കും ചെല്ലാനത്ത് 3 പേർക്കും കൊവിഡ്. നഗരപരിധിയിൽ 6 പേർക്ക് കൂടി രോഗബാധ ഉണ്ടായി.

കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. അങ്കമാലി തുറവൂരിൽ രണ്ട് പേർക്കും കോതമംഗലത്ത് മൂന്ന് പേർക്കും ഇന്നലെ വൈറസ് ബാധയുണ്ടായി. നിലവിൽ 1158 പേരാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 

Latest Videos
Follow Us:
Download App:
  • android
  • ios