ശബരിമലയിൽ പുതിയ പരിഷ്കാരം,പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനമെന്ന് ദേവസ്വം പ്രസിഡന്‍റ്

എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ്സ് നൽകും
തീരുമാനം ഈ തീർത്ഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ്

no queue for sbarimla pilgrims who come via old forest route

പത്തനംതിട്ട:അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ്  പി എസ് പ്രശാന്ത് അറിയിച്ചു.  ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. 

പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർത്ഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർത്ഥാടകർക്ക് ദർശനം നടത്താം.

വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏർപ്പാടാക്കുന്നത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് പ്രത്യേക ടാഗ് നൽകേണ്ടത് വനം വകുപ്പാണ്. പുതിയ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് പ്രസിഡന്റ്‌ പറഞ്ഞു.

 

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഇത്തവണ വൻ വർധനയാണുള്ളത്.. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തർ ഇക്കുറി ദർശനത്തിനെത്തി. 22. 7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്.

22,67,956 തീർഥാടകരാണ് ഈ സീസണിൽ ഇതുവരെ ദർശനത്തിന് എത്തിയത്. .163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവ്. കഴിഞ്ഞ തവണത്തെക്കാൾ 22 കോടി 76 ലക്ഷത്തിൽ കവിയുന്ന അധിക വരുമാനം. അരവണ വിറ്റുവരവിലാണ് വൻ കുതിപ്പ്. കഴിഞ്ഞ വർഷം 65 കോടി രൂപയിലധികം രൂപയുടെ സ്ഥാനത്ത് ഇക്കുറി  82.5 കോടിയിലധികം രൂപയുടെ വിറ്റുവരവ്.അരവണ വിറ്റുവരവിലൂടെ ലഭിച്ചത് കഴിഞ്ഞ വർഷത്തെക്കാൾ 17 കോടിയിലധികം രൂപയാണ്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios