പ്രധാനമന്ത്രിയുടെ നവഭാരത സങ്കൽപ്പം യുവാക്കൾക്ക് അവസരങ്ങളുടെ ജാലകം തുറക്കും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

സർക്കാർ രാജ്യത്ത് ഒരു ഡിജിറ്റൽ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുകയാണ്.  ആ വിപ്ലവം വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ താഴെത്തട്ടിലേക്കും എത്തുമെന്നും മന്ത്രി പറഞ്ഞു.

narendra modi s new India vision is full of opportunities foryoung Indians says rajeev chandrasekhar

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നവഭാരത സങ്കല്‍പ്പത്തില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ഏറെ പ്രാധാന്യവും അവസരങ്ങളും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തിന്റെ വികസന പാതയിൽ യുവാക്കൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും, അതിനുള്ള അവസരങ്ങള്‍ നല്‍കിയാണ് പ്രധാനമന്ത്രി നവ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  സർക്കാർ രാജ്യത്ത് ഒരു ഡിജിറ്റൽ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുകയാണ്.  ആ വിപ്ലവം വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ താഴെത്തട്ടിലേക്കും എത്തുമെന്നും മന്ത്രി പറഞ്ഞു. . കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിച്ച 'ന്യൂ ഇന്ത്യ ഫോര്‍ യങ് ഇന്ത്യ; റ്റെകെയ്ഡ് (Techade) ഓഫ് ഓപര്‍ച്യൂണിറ്റീസ്' എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള  കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വൻതോതിലുള്ള പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. രാജ്യത്തെ ഊർജ്ജസ്വലമായ  78,000ല്‍ പരം സ്റ്റാർട്ടപ്പുകളുണ്ട്.  അവ കേവലം കേവലം പുതിയ ആശയങ്ങള്‍ മാത്രമല്ല,  പ്രധാന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി വളരുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് സ്റ്റാർട്ടപ്പുകള്‍ വളരുന്നതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാകണം. കോളേജുകളും സർവ്വകലാശാലകളും വിദ്യാർത്ഥികൾക്കും നിക്ഷേപകര്‍ക്കും തമ്മിലുള്ള ഇടയിലുള്ള പാത സുഗമമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളെ കൂടാതെ വിവിധ സ്റ്റാര്‍ട്ടപ്പ് സംരംഭകരും സംവാദത്തില്‍ പങ്കെടുത്തു.
 
നേരത്തെ രാജ്യത്തിന്‍റെ  ബാങ്കിംഗ് സംവിധാനത്തിന്റെ ഏതാണ്ട് 97% ആസ്തിയും കേവലം ഒമ്പതോ പത്തോ പ്രമുഖ കുടുംബങ്ങൾക്ക് ഉള്ളിലായിരുന്നു.  എന്നാൽ ഇന്ന്, സജീവമായ പ്രവർത്തനത്തിലൂടെ  ഇപ്പോഴത്തെ ഗവൺമെന്റിന്റെ നയങ്ങൾ, സ്റ്റാർട്ടപ്പുകൾക്ക് വലിയ പിന്തുണ നല്‍കി. അതുകൊണ്ട് പുതിയ സംരംഭകര്‍  ഉയർന്നുവന്നു.  അവരിൽ ആർക്കും പ്രമുഖരായ  അച്ഛന്റെയോ മുത്തച്ഛന്റെയോ സാമ്പത്തിക പിന്തുണ ഉണ്ടായിരുന്നില്ല. ഇന്ത്യൻ യുവാക്കൾക്ക് മുന്നില്‍ അവസരങ്ങൾ സമൃദ്ധമാണ്. കേരളത്തിലെ യുവാക്കള്‍ മുന്നിലുള്ള അവസരങ്ങള്‍ മുതലാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.  ബിസിനസ് സംസ്‌കാരം എളുപ്പമാക്കുന്നതിന് ലോണ്‍ സൌകര്യമടക്കം സാധ്യമായതെല്ലാം സർക്കാർ ചെയ്തുനല്‍കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചേന്ദ്രശേഖര്‍ ഉറപ്പ് നൽകി.

അടുത്ത ദശാബ്ദം ഇന്ത്യയുടേതാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും യാഥാര്‍ത്ഥ്യമാക്കും വിധം രാജ്യം മുന്നേറുകയാണ്. ഭാരതത്തെ അത്തരത്തില്‍ വാര്‍ത്തെടുക്കേണ്ടത് യുവജനങ്ങളാണെന്നും മന്ത്രി പറഞ്ഞു. ബഹിരാകാശരംഗം മുതല്‍ ഇലക്ട്രോണിക് രംഗം വരെ വലിയ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അഗ്‌നിപഥ് രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കുന്നത് മികച്ച അവസരമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്‍.ഐ.ടി സന്ദര്‍ശനത്തിന്റെ ഭാഗമായി സാങ്കേതിക സഹായത്തോടെ വിവിധ സംരംഭങ്ങള്‍ നടത്തുന്നവരുമായും ഗവേഷകരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, എന്‍.ഐ.ടി ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More :  മോദി ദക്ഷിണേന്ത്യയിലേക്ക്, വമ്പന്‍ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും; ഒന്നിന് കേരളത്തില്‍, വിവരങ്ങള്‍ ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios