മോദിയുടെ വിദേശയാത്രകള്‍ നയതന്ത്രതലത്തില്‍ ഗുണം ചെയ്തോ: അഡ്വ.എം.ആര്‍.അഭിലാഷ് വിലയിരുത്തുന്നു
മുന്‍കാലങ്ങളില്‍ ലഭിച്ച പിന്തുണ നിലവിലെ സംഘര്‍ഷത്തില്‍ പാകിസ്ഥാന് ലഭിച്ചില്ല. നിലവിലെ സംഘര്‍ഷത്തില്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയകരമാണ്.
തിരുവനന്തപുരം: ഇന്ത്യ-പാക് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രക്കള്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്തെന്ന് അഡ്വ. എം ആര്‍ അഭിലാഷ്. മോദി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഏതെങ്കിലും കാര്യത്തില്‍ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് വിദേശകാര്യ നയമാണെന്ന് അഭിലാഷ് ന്യൂസ് അവറില്‍ പറഞ്ഞു.
ലോകമെമ്പാടും യാത്ര ചെയ്യുമ്പോള്‍ എല്ലാവരും മോദിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയ്ക്ക് മികച്ച സ്ഥാനം നേടിയെടുക്കാന്‍ മോദിയുടെ യാത്രകളും വിദേശരാജ്യങ്ങളുമായി സൃഷ്ടിച്ച് എടുത്ത മികച്ച ബന്ധങ്ങളും സഹായിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടി വരുമെന്ന് അഭിലാഷ് വിശദീകരിച്ചു.
അതിര്‍ത്തിയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ഇന്ത്യയ്ക്ക് ഉണ്ടായ വിദേശരാജ്യങ്ങളുടെ പിന്തുണ പാകിസ്ഥാന് ഉണ്ടായില്ല. കാര്‍ഗില്‍ സമയത്ത് ഉണ്ടായ പിന്തുണ പോലും പാകിസ്ഥാന് ഉണ്ടായില്ല. വായുസേന വ്യോമാതിര്‍ത്തി ലംഘിച്ചിട്ട് കൂടി വിദേശരാജ്യങ്ങള്‍ ഇന്ത്യയുടെ നടപടിയെ ചോദ്യം ചെയ്തില്ല എന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. നയതന്ത്ര തലത്തില്‍ പൊതുവില്‍ പാകിസ്ഥാനൊപ്പം നില്‍ക്കുന്ന ചൈന പോലും ഇന്ത്യയ്ക്ക് എതിരെ ഒരുവിരല്‍ പോലും ഉയര്‍ത്തിയില്ല എന്നത് വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടലിന്‍റെ വിജയമാണെന്നും എം ആര്‍ അഭിലാഷ് ചൂണ്ടിക്കാട്ടി.