വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും, പ്ലസ് വണ്ണിന് 75 അധിക ബാച്ചുകൾ: മന്ത്രി

മാർഗരേഖ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണമെന്നും മന്ത്രി

Minister Sivankutty says strict action would be taken against teachers who are not vaccinated

തിരുവനന്തപുരം: വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നും വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും മന്ത്രി പറഞ്ഞു.

മാർഗരേഖ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്സീൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും മന്ത്രി പറഞ്ഞു. വാക്സീൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ പ്രവേശനം

പ്ലസ് വണ് പ്രവേശന പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഉപരി പഠനത്തിന് അർഹതയുള്ളവർക്ക് സീറ്റുറപ്പാക്കും. സംസ്ഥാനത്തെ 21 താലൂക്കുകളിൽ സീറ്റ് കുറവുള്ളതായി കണ്ടെത്തി. 75 അധിക ബാച്ച് അനുവദിക്കും. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് ബാച്ചുകളാണ് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios