Malayalam news live : പുഴയിൽ ശക്തമായ അടിയൊഴുക്ക്, അര്‍ജുൻ രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ

Malayalam news live updates today 27 july 2024

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അര്‍ജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്  കടക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നത്.

9:33 AM IST

ധന്യ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്

വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ അസിസ്റ്റന്‍റ് ജനറല്‍ മാനെജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

9:33 AM IST

വൈദ്യുതി വാങ്ങാനുള്ള കരാര്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം റദ്ദാക്കി ട്രിബ്യൂണല്‍; അപ്പീല്‍ നല്‍കാൻ കെഎസ്ഇബി

 കുറഞ്ഞ വിലക്ക് ദീർഘ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയത് പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നല്കാൻ കെ എസ്‌ ഇ ബി.യുഡിഎഫ് കാലത്തു 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ ഉള്ള കരാർ എൽ ഡി എഫിന്‍റെ കാലത്ത് റദ്ദാക്കുകയായിരുന്നു. കരാര്‍ റദ്ദാക്കിയതിൽ അഴിമതി ആരോപണം വരെ ഉയര്‍ന്നിരുന്നു.  

9:32 AM IST

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇടഞ്ഞ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനവകുപ്പും

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമും തമ്മിൽ ഭിന്നത രൂക്ഷം. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിൽ നൽകിയ കേസ് അടക്കം കെഎം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ധനവകുപ്പിൻറ പരാതി. ഇതിന് പിന്നാലെ വായ്പയെടുപ്പ് അടക്കം തന്നിഷ്ട പ്രകാരം ഉള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുക്കാനും ധനവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്.

9:32 AM IST

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയിൽ യദകുമേരി - കടഗരവള്ളി സ്റ്റേഷനുകൾക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. ബെംഗളൂരു-മംഗളൂരു റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാർക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആർടിസി ബസ്സിൽ യാത്രയൊരുക്കിയിട്ടുണ്ട്

9:31 AM IST

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിൽ തീപിടിച്ചു. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി

9:31 AM IST

പാരിസിൽ ഒളിംപിക്സോളം

 2024 പാരിസ് ഒളിംപിക്‌സിന് ആര് തിരികൊളുത്തുമെന്ന സസ്‌പെന്‍സ് അവസാന നിമിഷംവരെ കാത്തുസൂക്ഷിച്ച് സംഘാടകര്‍. ഫ്രാന്‍സില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ഒളിംപിക് ചാംപ്യന്‍ ഉള്‍പ്പടെ നിരവധി സൂപ്പര്‍ താരങ്ങള്‍ ദീപശിഖ കൈമാറിയെങ്കിലും ദീപം തെളിച്ചത് ഇതിഹാസ ഫ്രഞ്ച് ഒളിംപ്യന്‍മാരായ ടെഡ്ഡി റൈനറും, മറീ ജോസെ പെരക്കും. ജൂഡോ താരമായിരുന്ന റൈനര്‍ ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണവും, ലോക ചാംപ്യന്‍ഷിപ്പില്‍ പതിനൊന്ന് സ്വര്‍ണവും നേടിയ താരമാണ്. 1992, 1996 ഒളിംപിക്‌സുകളിലായി ഫ്രാന്‍സിന് വേണ്ടി മൂന്ന് സ്വര്‍ണം നേടിയിട്ടുള്ള താരമാണ് മറീ ജോസെ ലപെരക്ക്

9:33 AM IST:

വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ അസിസ്റ്റന്‍റ് ജനറല്‍ മാനെജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

9:33 AM IST:

 കുറഞ്ഞ വിലക്ക് ദീർഘ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയത് പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നല്കാൻ കെ എസ്‌ ഇ ബി.യുഡിഎഫ് കാലത്തു 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ ഉള്ള കരാർ എൽ ഡി എഫിന്‍റെ കാലത്ത് റദ്ദാക്കുകയായിരുന്നു. കരാര്‍ റദ്ദാക്കിയതിൽ അഴിമതി ആരോപണം വരെ ഉയര്‍ന്നിരുന്നു.  

9:32 AM IST:

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമും തമ്മിൽ ഭിന്നത രൂക്ഷം. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിൽ നൽകിയ കേസ് അടക്കം കെഎം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ധനവകുപ്പിൻറ പരാതി. ഇതിന് പിന്നാലെ വായ്പയെടുപ്പ് അടക്കം തന്നിഷ്ട പ്രകാരം ഉള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുക്കാനും ധനവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്.

9:32 AM IST:

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയിൽ യദകുമേരി - കടഗരവള്ളി സ്റ്റേഷനുകൾക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. ബെംഗളൂരു-മംഗളൂരു റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാർക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആർടിസി ബസ്സിൽ യാത്രയൊരുക്കിയിട്ടുണ്ട്

9:31 AM IST: