Malayalam News Live‌ : എഡിഎം നവീൻ ബാബുവിന്‍റെ മരണം, ദിവ്യയെ ഇന്ന് ചോദ്യം ചെയ്തേക്കും

Malayalam news live updates today 18 october 2024 latest news

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി.പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൌൺ പൊലീസ് റിപ്പോർട്ട്‌ നൽകിയിരുന്നു.

9:08 AM IST

ഗവ. ഗസ്റ്റ് ഹൗസുകളുടെ വാടക വർധിപ്പിച്ചു

ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു. എസി മുറികളുടെ വാടക നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും ടൂറിസം വകുപ്പിറക്കി. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം. 

8:54 AM IST

രാഹുൽ നേതാക്കളുടെ പെട്ടി തൂക്കിയെന്ന് പി സരിൻ

സിപിഎം ആവശ്യപ്പെട്ടാൽ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി സരിൻ. പാര്‍ട്ടി അംഗമാകുന്നതിൽ സന്തോഷമേയുള്ളൂ. പൊതുവേദികളിൽ പി സരിനെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശവും യുഡിഎഫിന് വോട്ട് കുറക്കുമെന്നും സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നതെന്നും സരിൻ.

7:39 AM IST

വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര, ജാർഖണ്ഡ് സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക. സിനിമാതാരം ഖുശ്ബു ബിജെപി കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്. കേരളത്തിൽ നിന്ന് സന്ദീപ് വാര്യർ, അബ്ദുള്ളക്കുട്ടി, നവ്യ ഹരിദാസ് ഉൾപ്പെടെയുള്ളവരുടെ പേരുകളും നൽകിയിട്ടുണ്ട്. ഖുശ്ബു സ്ഥാനാർത്ഥിയാകുന്നതിനോട് കേന്ദ്ര നേതൃത്വം സംസ്ഥാനത്തോട് അഭിപ്രായം തേടിയിരിക്കുകയാണ്.

7:39 AM IST

നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് റിപ്പോര്‍ട്ട്

കണ്ണൂർ എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ടൗൺ പ്ലാനർ റിപ്പോർട്ട്‌ നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്. 

7:38 AM IST

ഷാഫി പറമ്പിലിനെ വേട്ടയാടരുതെന്ന് രാഹുല്‍

പാലക്കാട് മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പിവി അൻവറിന്‍റെ സ്ഥാനാര്‍ത്ഥി യുഡിഎഫിന്  ഗുണം ചെയ്യുമെന്നും എൽഡിഎഫിന്‍റെ വോട്ടുകള്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥി ഭിന്നിപ്പിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

7:38 AM IST

ശോഭയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ മത്സരത്തിനിറക്കാനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു.

7:37 AM IST

ഇടത് സ്വതന്ത്രനാകാൻ സരിൻ

സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടത് സ്ഥാനാർത്ഥിയാക്കുന്നതിൽ തീരുമാനമെടുക്കാൻ  സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റി യോഗവും ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് സെക്രട്ടറിയേറ്റ് യോഗം. യോഗ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ച് ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് നീക്കം.

7:35 AM IST

ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി.പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌ നൽകിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും

9:08 AM IST:

ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു. എസി മുറികളുടെ വാടക നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും ടൂറിസം വകുപ്പിറക്കി. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം. 

8:54 AM IST:

സിപിഎം ആവശ്യപ്പെട്ടാൽ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി സരിൻ. പാര്‍ട്ടി അംഗമാകുന്നതിൽ സന്തോഷമേയുള്ളൂ. പൊതുവേദികളിൽ പി സരിനെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശവും യുഡിഎഫിന് വോട്ട് കുറക്കുമെന്നും സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നതെന്നും സരിൻ.

7:39 AM IST:

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര, ജാർഖണ്ഡ് സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക. സിനിമാതാരം ഖുശ്ബു ബിജെപി കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്. കേരളത്തിൽ നിന്ന് സന്ദീപ് വാര്യർ, അബ്ദുള്ളക്കുട്ടി, നവ്യ ഹരിദാസ് ഉൾപ്പെടെയുള്ളവരുടെ പേരുകളും നൽകിയിട്ടുണ്ട്. ഖുശ്ബു സ്ഥാനാർത്ഥിയാകുന്നതിനോട് കേന്ദ്ര നേതൃത്വം സംസ്ഥാനത്തോട് അഭിപ്രായം തേടിയിരിക്കുകയാണ്.

7:39 AM IST:

കണ്ണൂർ എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ടൗൺ പ്ലാനർ റിപ്പോർട്ട്‌ നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്. 

7:38 AM IST:

പാലക്കാട് മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പിവി അൻവറിന്‍റെ സ്ഥാനാര്‍ത്ഥി യുഡിഎഫിന്  ഗുണം ചെയ്യുമെന്നും എൽഡിഎഫിന്‍റെ വോട്ടുകള്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥി ഭിന്നിപ്പിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

7:38 AM IST:

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ മത്സരത്തിനിറക്കാനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു.

7:37 AM IST:

സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടത് സ്ഥാനാർത്ഥിയാക്കുന്നതിൽ തീരുമാനമെടുക്കാൻ  സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റി യോഗവും ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് സെക്രട്ടറിയേറ്റ് യോഗം. യോഗ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ച് ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് നീക്കം.

7:35 AM IST: