മലബാറിൽ ചെങ്കൽ ക്വാറികൾ തുറന്നു; കല്ല് വാങ്ങാൻ ആളില്ലാത്തത് പ്രതിസന്ധിയാകുന്നു

കല്ലിന് ഇപ്പോൾ തീരെ ആവശ്യക്കാരില്ലാത്തത് ഇവരുടെ പ്രവർത്തനത്തെ ബാധിച്ചു. ചെങ്കല്ല് വ്യാപകമായി ഉപയോഗിക്കുന്ന കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്ഥിതിയും സമാനമാണ്

malabar quarry opened but low demand creates tension

കാസർകോട്: ഒരിടവേളക്ക് ശേഷം വടക്കേ മലബാറിൽ ചെങ്കൽ ക്വാറികൾ തുറന്നെങ്കിലും കല്ല് വാങ്ങാൻ ആളുകളില്ലാത്തത് പ്രതിസന്ധിയാകുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതാണ് കാരണം. 

കല്ലിന് ആവശ്യക്കാർ തീരെയില്ലെന്നാണ് ചെങ്കൽ ക്വാറി ഉടമകളുടെ പരാതി. കുമ്പളയ്ക്കടുത്ത് സീതാങ്കോളിയിലെ ചെങ്കൽ ക്വാറിയിൽ നിന്ന് ജലനിധിയുടെ ജലസംഭരണിക്ക് വേണ്ടിയുള്ള പ്രൊജക്ടിനാണ് ഇവിടെ നിന്ന് പ്രധാനമായും കല്ലുവെട്ടിയെടുക്കുന്നത്. ലോക്ക്ഡൗണിന് പിന്നാലെ ഇവിടെ പണി നിര്‍ത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയടക്കം ഭക്ഷണവും ചെലവും നൽകി ക്വാറി ഉടമ താമസിപ്പിച്ചു. ചെങ്കല്‍ മേഖലയില്‍ ഇളവ് കിട്ടിയതോടെ ജോലി തുടങ്ങി. 

എന്നാൽ കല്ലിന് ഇപ്പോൾ തീരെ ആവശ്യക്കാരില്ലാത്തത് ഇവരുടെ പ്രവർത്തനത്തെ ബാധിച്ചു. ചെങ്കല്ല് വ്യാപകമായി ഉപയോഗിക്കുന്ന കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്ഥിതിയും സമാനമാണ്. നിര്‍മാണം പാതിവഴിയിലായവർ മാത്രമാണ് കല്ല് തേടിയെത്തുന്നത്. ഇതോടെ ചെങ്കൽ ക്വാറി മേഖല കടുത്ത പ്രതിസന്ധിയിലേക്കാണെന്ന് ഉറപ്പായിക്കഴിഞ്ഞു. ലോക്ക്ഡൗണിന് മുൻപ് ജോലി ചെയ്തിരുന്നവരില്‍ പകുതിയിലേറെ പേര്‍ക്കും തൊഴില്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios