സംസ്ഥാനത്ത് യാത്രാ ഇളവ്, അന്ത‍ര്‍ ജില്ലായാത്ര രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ, പാസ് വേണ്ട

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടു പോയ ബന്ധുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നൽകും. 
 

lockdown relaxation in district domestic transportation

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിന്‍റെ നാലാം ഘട്ടത്തിൽ യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചു. ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അന്ത‍ര്‍ ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാൽ തിരിച്ചറിയൽ രേഖ ആവശ്യമാണ്. അതേ സമയം അന്ത‍ര്‍ ജില്ലാ പൊതുഗതാഗതമുണ്ടാകില്ല. 

സമീപജില്ലകൾ അല്ലാത്ത ജില്ലകളിലേക്കുള്ള യാത്രയ്ക്ക് പൊലീസ് അനുമതി വാങ്ങണം. ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദീർഘദൂര യാത്ര നടത്തുന്നവർ സ്ഥിരം യാത്രാ പാസ് പൊലീസ് മേധാവിയിൽ നിന്നോ ജില്ലാ കളക്ടറിൽ നിന്നോ കൈപ്പറ്റണം. എന്നാൽ ഹോട്ട് സ്പോട്ടുകളിലെ പ്രവേശനത്തിന് കർശനനിയന്ത്രണം ബാധകമാണ്. ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നൽകും. സ്വകാര്യ വാഹനങ്ങൾ, ടാക്സി ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഓട്ടോറിക്ഷകളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. കുടുബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഇരുചക്രവാ​ഹനങ്ങളിൽ ഒരാൾ മാത്രമേ പാടൂ. എന്നാൽ കുടുംബാം​ഗമാണെങ്കിൽ ഒരാൾക്ക് ഒപ്പം സ‍ഞ്ചരിക്കാം.

കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും സർക്കാർ ഉദ്യോ​ഗസ്ഥർക്കും സമയം നിയന്ത്രണം ബാധകമല്ല. ഇലക്ട്രീഷൻമാരും മറ്റു ടെക്നീഷ്യൻമാരും ട്രേഡ് ലൈസൻസ് കോപ്പി കൈയിൽ കരുതണമെന്നും മുഖ്യമന്ത്രി  വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios