Asianet News MalayalamAsianet News Malayalam

മലബാറിനോടുള്ള വിവേചനം ചൂണ്ടിക്കാട്ടുന്നവരെ സിപിഎം മതരാഷ്ട്രവാദികളാക്കുന്നു, മുസ്ലിംലീഗ് മുഖപത്രം

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് വളമൊരുക്കുന്നത് സിപിഎം ആണെന്നും ലേഖനത്തില്‍ പറയുന്നു. 'മുസ്ലിം സംഘടനകള്‍ ലീഗിനൊപ്പം നില്‍ക്കുന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്.

leage against cpm
Author
First Published Jun 29, 2024, 8:51 AM IST

മലബാര്‍ മേഖലയിലെ ജില്ലകള്‍ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് മുസ്ലിംലീഗ്  മുഖപത്രം. ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നു. സി പി എം മുഖപത്രമായ ദേശാഭിമാനി ഈ വിഷയത്തില്‍ പ്രകടിപ്പിച്ച അഭിപ്രായത്തിന് മറുപടിയായാണ് ചന്ദ്രിക ലേഖനം പ്രസിദ്ധീകരിച്ചത്. 

മലബാര്‍ സംസ്ഥാനമാക്കണമെന്ന നിലപാട് ലീഗിന് ഇല്ലെന്ന് ഷെരീഫ് സാഗര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 'മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് ഉണ്ടായ ഫോബിയ ആണ് മലബാര്‍ സംസ്ഥാനം എന്ന് കേട്ടപ്പോഴും വരുന്നത്. ലീഗിന് സ്വന്തം അജണ്ടയും മുദ്രാവാക്യവും നിലപാടും ഉണ്ട്. മറ്റാരുടെയും നിലപാട് ഏറ്റെടുക്കേണ്ട ഗതികേട് ലീഗിനില്ല.'-ലേഖനം വ്യക്തമാക്കുന്നു. 

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് വളമൊരുക്കുന്നത് സിപിഎം ആണെന്നും ലേഖനത്തില്‍ പറയുന്നു. 'മുസ്ലിം സംഘടനകള്‍ ലീഗിനൊപ്പം നില്‍ക്കുന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്. സിപിഎമ്മിനെ പിന്തുണക്കുന്നവരെ തങ്കക്കട്ടികളും പിന്തുണ പിന്‍വലിക്കുന്നവരെ കരിക്കട്ടകളും ആക്കുന്നു. കെടി ജലീലിനെ കൂട്ടുപിടിച്ചു മുസ്ലിം സംഘടനകളില്‍ ഭിന്നത ഉണ്ടാക്കാനുള്ള നീക്കം ലോകസഭ തെരഞ്ഞെടുപ്പില്‍ പൊളിഞ്ഞു. ആ ജാള്യതയാണ് സിപിഎം തീര്‍ക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios