കെഎസ്ഇബിയുടെ സെർവർ തകരാറിൽ; ബില്ലടക്കുന്നതുൾപ്പെടെ സേവനങ്ങൾ തടസപ്പെട്ടു

നാളെ രാവിലെയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്

KSEBs server crashes Services including bill payment were disrupted sts

തിരുവനന്തപുരം: സെർവർ തകരാറിലായതോടെ കെഎസ്ഇബിയിൽ പ്രതിസന്ധി. ബോർഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് തകരാറുണ്ടായത്. ബിൽ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഓൺലൈൻ വഴി പണം അടക്കാനാകുന്നില്ലെന്ന് മാത്രമല്ല. സോഫ്റ്റ് വെയർ വഴി അടിയന്തിര അറിയിപ്പുകളും നൽകാനാകുന്നില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നാളെ രാവിലെയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios