12:13 PM IST
മിത്ത് വിവാദം ചിലർ പറയുമ്പോൾ വിവാദമാകുന്നു, മറ്റ് ചിലർ പറയുമ്പോൾ പ്രശ്നമില്ല
മിത്ത് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ പറയുമ്പോൾ വിവാദമാക്കുകയും മറ്റ് ചിലർ പറയുമ്പോൾ വിവാദമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ആ നിലപാട് ശരിയല്ല. "വിഷയം വിവാദമാണെങ്കിൽ അത് ആദ്യം തുടങ്ങിയത് സയൻസ് കോൺഗ്രസിൽ അല്ലേ എന്നും മന്ത്രി ചോദിച്ചു. സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാകാൻ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
12:12 PM IST
ഗ്യാൻവാപി സർവ്വെ
ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് പള്ളിയിൽ സർവേ നടത്താം. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളി. ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി പറഞ്ഞു. ഗ്യാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് 3 വരെ നീട്ടിയിരുന്നു. വാദം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 3ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
12:11 PM IST
പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി
പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം. ഇവരുടെ ഇളയമകനാണ് അനിൽകുമാർ.
12:11 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്: വിറകുപുരയിലെ ദുരിതത്തിന് അറുതി
പൊന്നാനിയിലെ പട്ടികജാതി കുടുംബത്തിന് വീട് തിരികെ കിട്ടാൻ വഴിയൊരുങ്ങുന്നു. ജപ്തി നടപടിയെ തുടർന്ന് വീടിന് പിന്നിലെ വിറകുപുരയിൽ കഴിഞ്ഞിരുന്ന പട്ടികജാതി കുടുംബത്തിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി. വായ്പാ തുകയായ 3 ലക്ഷം രൂപ നൽകാമെന്ന് തിരുവനന്തപുരം ലോർഡ്സ് ആശുപത്രി അറിയിച്ചു. തുകയിൽ ഇളവ് അനുവദിക്കാമെന്ന് പൊന്നാനി അർബൻ ബാങ്കും അറിയിച്ചു. കുടുംബം വീട്ടിലെ വിറകുപുരയിൽ കഴിയുന്ന സംഭവത്തിൽ പട്ടികജാതി വകുപ്പ് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്ന് മലപ്പുറം ജില്ലാ ഓഫീസർ അറിയിച്ചു.
12:11 PM IST
അധ്യാപകനെതിരെ ഗവേഷകയുടെ പരാതി
മാവേലിക്കരയിൽ റിസർച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാർത്ഥി നൽകിയ പരാതിയിൽ അധ്യാപകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാൻ മാവേലിക്കര പൊലീസ് നോട്ടീസ് നൽകി. പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാനും നടപടിയുണ്ട്. ഇന്ന് കോടതിയിലെത്താൻ പരാതിക്കാരിക്ക് നിർദേശം നൽകി.
12:10 PM IST
അധ്യാപകനെതിരെ ആരോപണം കടുപ്പിച്ച് ഗവേഷക വിദ്യാർത്ഥി
മാവേലിക്കരയിൽ കോളേജ് അധ്യാപകൻ മോശമായി പെരുമാറിയെന്ന കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഗവേഷക വിദ്യാർഥിനി. പൊലീസിൽ പരാതി കൊടുത്തതിന്റെ പേരിൽ പി.എച്ച്. ഡി പഠനം തന്നെ ഇല്ലാതാക്കാൻ അധ്യാപകൻ ശ്രമിക്കുന്നു. കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടുന്നു എന്നും പരാതിക്കാരി ആരോപിച്ചു.
12:10 PM IST
താനൂർ കസ്റ്റഡി മരണം
താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം പറയുന്നു. താമസസ്ഥലത്ത് നിന്നും അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടു പോയതെന്നും ക്രൂരമായി മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു.
12:09 PM IST
മുതലപ്പൊഴിയിൽ വീണ്ടും അപകടം
മുതലപ്പൊഴിയിൽ വീണ്ടും അപകടം. മുതലപ്പൊഴിയിൽ 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
12:09 PM IST
പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുമായി ബീഹാർ സ്വദേശികൾ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലാണ് സ്കൂൾ യൂനിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമെത്തിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ.
12:13 PM IST:
മിത്ത് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ പറയുമ്പോൾ വിവാദമാക്കുകയും മറ്റ് ചിലർ പറയുമ്പോൾ വിവാദമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ആ നിലപാട് ശരിയല്ല. "വിഷയം വിവാദമാണെങ്കിൽ അത് ആദ്യം തുടങ്ങിയത് സയൻസ് കോൺഗ്രസിൽ അല്ലേ എന്നും മന്ത്രി ചോദിച്ചു. സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാകാൻ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
12:12 PM IST:
ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് പള്ളിയിൽ സർവേ നടത്താം. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളി. ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി പറഞ്ഞു. ഗ്യാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് 3 വരെ നീട്ടിയിരുന്നു. വാദം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 3ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
12:11 PM IST:
പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം. ഇവരുടെ ഇളയമകനാണ് അനിൽകുമാർ.
12:11 PM IST:
പൊന്നാനിയിലെ പട്ടികജാതി കുടുംബത്തിന് വീട് തിരികെ കിട്ടാൻ വഴിയൊരുങ്ങുന്നു. ജപ്തി നടപടിയെ തുടർന്ന് വീടിന് പിന്നിലെ വിറകുപുരയിൽ കഴിഞ്ഞിരുന്ന പട്ടികജാതി കുടുംബത്തിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി. വായ്പാ തുകയായ 3 ലക്ഷം രൂപ നൽകാമെന്ന് തിരുവനന്തപുരം ലോർഡ്സ് ആശുപത്രി അറിയിച്ചു. തുകയിൽ ഇളവ് അനുവദിക്കാമെന്ന് പൊന്നാനി അർബൻ ബാങ്കും അറിയിച്ചു. കുടുംബം വീട്ടിലെ വിറകുപുരയിൽ കഴിയുന്ന സംഭവത്തിൽ പട്ടികജാതി വകുപ്പ് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്ന് മലപ്പുറം ജില്ലാ ഓഫീസർ അറിയിച്ചു.
12:11 PM IST:
മാവേലിക്കരയിൽ റിസർച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാർത്ഥി നൽകിയ പരാതിയിൽ അധ്യാപകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാൻ മാവേലിക്കര പൊലീസ് നോട്ടീസ് നൽകി. പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാനും നടപടിയുണ്ട്. ഇന്ന് കോടതിയിലെത്താൻ പരാതിക്കാരിക്ക് നിർദേശം നൽകി.
12:10 PM IST:
മാവേലിക്കരയിൽ കോളേജ് അധ്യാപകൻ മോശമായി പെരുമാറിയെന്ന കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഗവേഷക വിദ്യാർഥിനി. പൊലീസിൽ പരാതി കൊടുത്തതിന്റെ പേരിൽ പി.എച്ച്. ഡി പഠനം തന്നെ ഇല്ലാതാക്കാൻ അധ്യാപകൻ ശ്രമിക്കുന്നു. കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടുന്നു എന്നും പരാതിക്കാരി ആരോപിച്ചു.
12:10 PM IST:
താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം പറയുന്നു. താമസസ്ഥലത്ത് നിന്നും അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടു പോയതെന്നും ക്രൂരമായി മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു.
12:09 PM IST: