Malayalam News Highlights: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത

Kerala heavy rain continues holiday announced malayalam news live updates

സംസ്ഥാനത്ത് പലയിടത്തും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. ശക്തമായ മഴ തുടരുന്നതിനാൽ 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിലാണ് കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

7:31 AM IST

ഷട്ടറുകൾ അടച്ചു

പൊരിങ്ങൽകുത്ത് ഡാമിൻറെ 2 ഷട്ടറുകൾ അടച്ചു. മൂന്ന്, നാല് ഷട്ടറുകൾ ആണ് അടച്ചത്. നിലവിൽ മൂന്ന് ഷട്ടറുകൾ മൂന്നര അടി വീതമാണ് തുറന്നിട്ടുള്ളത്. ഡാമിലെ ജലനിരപ്പ്  കുറയുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ചാലക്കുടിപ്പുഴയിലെ ജലനിരപ്പിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അറിയിപ്പ്.

7:21 AM IST

വൈപ്പിനിൽ സംസ്ഥാന പാത ഉപരോധിക്കും

കൊച്ചി നഗരത്തിൽ മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷമാണ്. രാത്രിയിൽ ഇടവിട്ട് മഴ പെയ്തിരുന്നു. തീരമേഖലയിൽ കടൽ ശാന്തമാണ്. കണ്ണമാലി, ഞാറക്കൽ, എടവനക്കാട് ഭാഗങ്ങളിൽ ഇന്നലെ കടലാക്രമണമുണ്ടായിരുന്നു. എടവനക്കാട്ടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഏട്ടുമണിക്ക് വൈപ്പിൻ സംസ്ഥാന പാത ഉപരോധിക്കും

7:20 AM IST

കോഴിക്കോട് നിന്ന് പോയ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തിൽപെട്ടു

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി.  യാത്രക്കാരായ നിരവധി പേർക്ക് നിസാര പരിക്കേറ്റു.

7:18 AM IST

അവധി മറികടന്ന് പ്രവര്‍ത്തിച്ചാൽ നടപടി

അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട കളക്ടറുടെ മുന്നറിയിപ്പ്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽ പെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്.

7:31 AM IST:

പൊരിങ്ങൽകുത്ത് ഡാമിൻറെ 2 ഷട്ടറുകൾ അടച്ചു. മൂന്ന്, നാല് ഷട്ടറുകൾ ആണ് അടച്ചത്. നിലവിൽ മൂന്ന് ഷട്ടറുകൾ മൂന്നര അടി വീതമാണ് തുറന്നിട്ടുള്ളത്. ഡാമിലെ ജലനിരപ്പ്  കുറയുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ചാലക്കുടിപ്പുഴയിലെ ജലനിരപ്പിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അറിയിപ്പ്.

7:21 AM IST:

കൊച്ചി നഗരത്തിൽ മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷമാണ്. രാത്രിയിൽ ഇടവിട്ട് മഴ പെയ്തിരുന്നു. തീരമേഖലയിൽ കടൽ ശാന്തമാണ്. കണ്ണമാലി, ഞാറക്കൽ, എടവനക്കാട് ഭാഗങ്ങളിൽ ഇന്നലെ കടലാക്രമണമുണ്ടായിരുന്നു. എടവനക്കാട്ടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഏട്ടുമണിക്ക് വൈപ്പിൻ സംസ്ഥാന പാത ഉപരോധിക്കും

7:20 AM IST:

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി.  യാത്രക്കാരായ നിരവധി പേർക്ക് നിസാര പരിക്കേറ്റു.

7:18 AM IST: