തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപകൂടി അനുവദിച്ചു, ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി കിട്ടും

ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രൂപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയതെന്ന് മന്ത്രി വ്യക്തമാക്കി.

kerala government has allocated 211 crores to the local self governing bodies says finance minister

തിരുവനന്തപുരം:  സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. 

മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രൂപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയതെന്ന് മന്ത്രി വ്യക്തമാക്കി. കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതായും ധന മന്ത്രി അറിയിച്ചു. 

കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ വകയിരുത്തിയത്‌. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചു.

Read More :  പെൻഷൻ വാങ്ങുന്നവരാണോ? ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇനി വൈകേണ്ട, അവസാന തിയതി ഇത് 

Latest Videos
Follow Us:
Download App:
  • android
  • ios