Asianet News MalayalamAsianet News Malayalam

Budget Session of Kerala Assembly : നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും, മാർച്ച് 11-ന് ബജറ്റ്

 ഫെബ്രുവരി 22,23,24 തീയതികളിൽ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ച സഭയിൽ നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. 
 

kerala assembly begins on Friday
Author
Thiruvananthapuram, First Published Feb 16, 2022, 1:09 PM IST | Last Updated Feb 16, 2022, 1:09 PM IST

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം (Budget Session ) വെള്ളിയാഴ്ച തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം (Kerala Assembly) ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന് അനുശോചനം അർപ്പിച്ച് സഭ അന്നേക്ക് പിരിയും. ഫെബ്രുവരി 22,23,24 തീയതികളിൽ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ച സഭയിൽ നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. 

മാർച്ച് 11-നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ധനബജറ്റ് അവതരിപ്പിക്കുന്നത്.  14,15,16 തീയതികളിൽ ബജറ്റിലുള്ള പൊതുചർച്ച സഭയിൽ നടക്കും. വോട്ട് ഓൺ അക്കൗണ്ട് 22-നാണ്. നടപടികൾ പൂ‍ർത്തിയാക്കി ഫെബ്രുവരി 23-ന് സഭ പിരിയും. കൊവിഡ് കാലത്തും രാജ്യത്തേറ്റവും ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെന്നും ആകെ പാ‍ർലമെൻ്റ ദിനങ്ങളേക്കാൾ ഒരു ദിവസം അധികം കേരള നിയമസഭ ചേ‍ർന്നിട്ടുണ്ട് സ്പീക്ക‍ർ എംബി രാജേഷ് പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios