Asianet News MalayalamAsianet News Malayalam

കോടികളുടെ അഴിമതി, എൽഡിഎഫ് ഇടപെടൽ; സിപിഐ നേതാവിന്റെ നേതൃത്വത്തിലുള്ള കണ്ടല സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു

കോടികളുടെ ക്രമക്കേട് നടത്തിയതായി ആരോപണം ഉയർന്നതിന് പിന്നാലെ കഴിഞ്ഞ മാസം അവസാനം സിപിഐ നേതാവ് എൻ.ഭാസുരാംഗനെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു

kandala service co-operative bank director board resigned apn
Author
First Published Aug 24, 2023, 7:00 PM IST | Last Updated Aug 24, 2023, 7:00 PM IST

തിരുവനന്തപുരം : കണ്ടല സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. സിപിഐ നേതാവ് ഭാസുരാഗൻ പ്രസിഡന്റായ ബാങ്കിനെതിരെ കോടികളുടെ അഴിമതി ആരോപണം ഉയർന്നിരുന്നു. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി രാജിവച്ചത്. കോടികളുടെ ക്രമക്കേട് നടത്തിയതായി ആരോപണം ഉയർന്നതിന് പിന്നാലെ കഴിഞ്ഞ മാസം അവസാനം സിപിഐ നേതാവ് എൻ.ഭാസുരാംഗനെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്നും ഭാസുരാംഗനെതിരെ ഒഴിവാക്കി. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലും മാറന്നല്ലൂർ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേടാണ് നടന്നത്. 

കോഴിക്കോട്ട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ

നേരത്തെ സാമ്പത്തിക തകർക്കെ തുടർന്ന് സിപിഐ മാറന്നൂല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാന്റെ മുഖത്ത് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജികുമാർ ആസിഡ് ഒഴിച്ചിരുന്നു. ഒളിവിൽ പോയ  സജികുമാർ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യകണ്ണി ഭാസുരാഗംനാണെന്ന് കുറിപ്പെഴുതി വച്ചാണ് ആത്മഹത്യ ചെയ്തത്. ഡയറിക്കുറിപ്പും ആത്മഹത്യകുറിപ്പും പുറത്തുവന്നതോടെയാണ് ഭാസുരാഗംനെതിരെ നിക്കകളിയില്ലാതെ സിപിഐക്ക് നടപടിയെടുക്കേണ്ടിവന്നത്. സിപിഐ ജില്ലാ നേതാക്കള്‍ക്കും പണം കൈമാറിയിട്ടുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ഭാസുരാംഗനെതിരെ ആരോപണത്തിൽ പക്ഷെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. കണ്ടല സഹകരണ സംഘം തട്ടിപ്പിൽ 15 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലും അന്വേഷണം മുന്നോട്ടുനീങ്ങുന്നില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios