Asianet News MalayalamAsianet News Malayalam

സോളാർ ഉപഭോക്താക്കൾക്ക് നേട്ടം,KSEB ക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി,യൂണിറ്റിന് 3 രൂപ 15 പൈസ കിട്ടും

2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാവുക. നേരത്തെ ഇത് 2 രൂപ 69 പൈസയായിരുന്നു

hike in unit price of solar electricity
Author
First Published Jul 2, 2024, 12:18 PM IST

തിരുവനന്തപുരം:സോളാർ ഉപഭോക്താക്കൾക്ക് നേട്ടമായി KSEB ക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി,ഇനി വിൽക്കുന്ന ഓരോ യൂണിറ്റിനും 3 രൂപ 15 പൈസ നൽകാനാണ് റഗുലേറ്ററി കമ്മീഷൻ തീരുമാനം.2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാവുക. നേരത്തെ ഇത് 2 രൂപ 69 പൈസയായിരുന്നു. നിരക്ക് കൂട്ടണമെന്ന് സോളാർ ഉപഭോക്താക്കൾ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. KSEB ക്ക് ഇത് അധിക ബാധ്യതയാണെങ്കിലും സൗരോർജ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതാണ് നയമെന്നതിനാൽ സർക്കാരിന് എതിർപ്പില്ല.

തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും; ചെലവ് ഏഴ് കോടി

ചാര്‍ജ് ചെയ്യാന്‍ കഷ്‌ടപ്പെടേണ്ട, ഇലക്ട്രിക് വാഹനങ്ങളുടെ തലവര മാറാന്‍ സാധ്യത; സോളാര്‍ വിദ്യ വികസിപ്പിച്ച് ഐഐടി

 

 

Latest Videos
Follow Us:
Download App:
  • android
  • ios