ലോയേഴ്സ് ന്യൂസ് നെറ്റ്‍വർക്ക് വാട്സാപ്പ് ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ; ചീഫ് ജസ്റ്റിസിന് പരാതി

ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യൽ  ഓഫീസർമാരും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിനെതിരെ ചീഫ് ജസ്റ്റിസിന് അഭിഭാഷക അസോസിയേഷൻ പരാതി നൽകി.

High Court Advocates Association against Lawyers News Network WhatsApp Group; files Complaint to the kerala highcourt Chief Justice

കൊച്ചി: ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യൽ  ഓഫീസർമാരും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ രംഗത്ത്. ലോയേഴ്സ് ന്യൂസ് നെറ്റ് വർക്ക് എന്ന വാട്സാപ്പ് ഗ്രൂപ്പിനെതിരെയാണ് ചീഫ് ജസ്റ്റിസിന് അഭിഭാഷക അസോസിയേഷൻ പരാതി നൽകിയത്.

അസോസിയേഷൻ വാർഷികാഘോഷത്തിനിടെയുണ്ടായ പ്രശ്നങ്ങൾ പിന്നിൽ വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടവർ ഉണ്ടെന്നാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.  സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ കത്തിൽ പറയുന്നു. സർക്കാർ അഭിഭാഷകരടക്കും ഒരു വിഭാഗം മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജഡ്ജിമാർ കൂടി ഭാഗമാകുന്നത്  അനുചിതമെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ വാദം.

വാര്‍ഷികാഘോഷത്തിനിടെ നാടകാവതരണത്തെ ചൊല്ലി തര്‍ക്കം; കൊച്ചിയിൽ യുവ അഭിഭാഷകര്‍ തമ്മില്‍ കൂട്ടത്തല്ല്, വീഡിയോ

ഇപിയുടെ പുസ്തകം തയ്യാറാക്കിയത് ദേശാഭിമാനി ജീവനക്കാരനെന്ന് സൂചന; പുസ്തക വിവാദത്തില്‍ അന്വേഷണം തുടങ്ങി സിപിഎം

 


 

Latest Videos
Follow Us:
Download App:
  • android
  • ios