'സ്നേഹത്തിന്‍റെ പൊതിച്ചോർ'; ഡിവൈഎഫ്ഐയുടെ ഹൃദയ പൂർവ്വം പദ്ധതിയെ പുകഴ്ത്തി 'ദ ഗാർഡിയൻ'

ഉത്സവങ്ങളും അവധിദിനങ്ങളുമില്ലാതെ വർഷത്തിൽ 365 ദിവസവും ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം രോ​ഗികളിലെത്തുക്കുന്നു. ആശുപത്രി വാസത്തിനിടയിൽ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് പദ്ധതിയെന്ന് ​ഗാർഡിയൻ ലേഖനത്തിൽ പറയുന്നു.  

guardian report praises dyfi hridayapoorvam food parcels given to patients of government hospitals in Kerala vkv

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും പൊതിച്ചോർ നൽക്കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവ്വം പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ. 2017 ആരംഭിച്ച ഹൃദയപൂർവ്വം പദ്ധതി ആറ് വർഷം പിന്നിടുമ്പോൾ ​​ദിനംപ്രതി  40,000 പേർക്കാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ പൊതിചോർ വിതരണം ചെയ്യുന്നത്.  പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'സ്നേഹത്തോടെ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലതെന്നൊരു ക്ലീഷേ പ്രയോഗമുണ്ട്.എന്നാൽ മാനുഷിക ബോധത്തോടെ പാചകം ചെയ്താൽ രുചികരമായ ഭക്ഷണം തയ്യാറാക്കാനാകുമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ'. ഈ മുഖവുരയോടെയാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതിയെപ്പറ്റിയുള്ള ഗാർഡിയൻ റിപ്പോർട്ട് തുടങ്ങുന്നത്. ഉത്സവങ്ങളും അവധിദിനങ്ങളുമില്ലാതെ വർഷത്തിൽ 365 ദിവസവും ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം രോ​ഗികളിലെത്തുക്കുന്നു. ആശുപത്രി വാസത്തിനിടയിൽ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് പദ്ധതിയെന്ന് ​ഗാർഡിയൻ ലേഖനത്തിൽ പറയുന്നു.  

കേരളത്തിലോ ഇന്ത്യയിലോ അല്ല ലോകത്ത് തന്നെ ഒരു യുവജന സംഘടന ഏറ്റെടുത്ത ഏറ്റവും മാനവിക മൂല്യം പുലർത്തുന്ന ഒരു രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഹൃദയ പൂർവ്വം പദ്ധതിയെന്ന് ഗാർഡിയൻ വാർത്ത പങ്കുവെച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. കൂടുതൽ പൊതുജന പിന്തുണയോടെ ഹൃദയപൂർവ്വം പദ്ധതി ഇനിയും  വയറെരിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി വ്യാപിപ്പിക്കുമെന്ന് സനോജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ഡി.വൈ.എഫ്.ഐയുടെ ഹൃദയ പൂർവ്വം പദ്ധതി വീണ്ടും അന്താരാഷ്ട്ര പ്രശംസ നേടിയിരിക്കുകയാണ്. മുൻ നിര ഇംഗ്ലീഷ് മാധ്യമമായ 'ദ ഗാർഡിയൻ' പദ്ധതിയെ പ്രകീർത്തിച്ചു കൊണ്ട് വാർത്ത നൽകിയിരിക്കുകയാണ്.  കേരളത്തിൽ, ജാതി,മത, വർണ്ണ, വർഗ്ഗ ചിന്തകൾക്ക് അതീതമായി ആയിരകണക്കിന് മനുഷ്യർക്ക് ദിനേന വിശപ്പകറ്റുന്ന പദ്ധതി സമത്വത്തിന്റെ മാതൃക തീർത്തുവെന്നാണ് ഗാർഡിയൻ അഭിപ്രായപ്പെടുന്നത്. ഭക്ഷണം സ്നേഹം കൊണ്ട് ഉണ്ടാക്കുന്നു എന്നത് കേട്ട് പഴകിയ കാര്യമാണെങ്കിലും അതിന്റെ യഥാർത്ഥ അർത്ഥം കാണുന്നത് ഹൃദയ പൂർവ്വം പദ്ധതിയിലൂടെ പൊതിച്ചോർ നൽകുന്ന വീട്ടമ്മമാരിലാണെന്ന് പറയുന്നു. കേരളത്തിലോ ഇന്ത്യയിലോ അല്ല ലോകത്ത് തന്നെ ഒരു യുവജന സംഘടന ഏറ്റെടുത്ത ഏറ്റവും മാനവിക മൂല്യം പുലർത്തുന്ന ഒരു രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഹൃദയ പൂർവ്വം പദ്ധതി. കൂടുതൽ പൊതുജന പിന്തുണയോടെ ഹൃദയപൂർവ്വം പദ്ധതി ഇനിയും  വയറെരിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി വ്യാപിപ്പിക്കും.

Read More : അഞ്ച് പേരുടെ ജീവനെടുത്ത ടൈറ്റന്‍ പേടകം അപകടത്തിൽപ്പെടുന്ന വീഡിയോ ! സത്യം ഇതാണ്...

Latest Videos
Follow Us:
Download App:
  • android
  • ios