DYFI : ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടന; നേട്ടം സ്വന്തമാക്കി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി
ഒരു വർഷത്തിനിടെ 3,720 തവണയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയില്‍ നിന്നും രക്തദാനം നടത്തിയത്.
ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടനയെന്ന നേട്ടം സ്വന്തമാക്കി ഡിവൈഎഫ്ഐ(DYFI) ആലപ്പുഴ ജില്ലാ കമ്മിറ്റി. ഒരു വർഷത്തിനിടെ 3,720 തവണയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയില്‍ നിന്നും രക്തദാനം (Blood Donation) നടത്തിയത്. ഒരുവർഷം സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ രക്തംദാനം ചെയ്ത സംഘടനകൾക്കു സർക്കാർ നൽകുന്ന പുരസ്കാരമാണ് ആലപ്പുഴയിലെ ഡിവൈഎഫ്ഐയെ തേടിയെത്തിയത്.
കോവിഡ് കാലത്ത് രക്തം ലഭിക്കാതെ വന്നപ്പോഴാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർ രക്തദാനം നടത്തിയത്. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും മുന്നൂറോളം രക്തദാനം നടത്തിയിരുന്നു.
Read More : World Blood Donor Day 2022 : 'രക്തം ദാനം ചെയ്യൂ'; അറിയാം ലോക രക്തദാന ദിനത്തിന്റെ പ്രധാന്യം
കൂടാതെ, എല്ലാദിവസവും ആലപ്പുഴ മെഡിക്കൽ കോളേജിൽ ‘ഹൃദയപൂർവം’ ഭക്ഷണവിതരണത്തിന്റെ ഭാഗമായി ദിവസവും 10 പേർ രക്തദാനം ചെയ്യുന്നുണ്ട്. തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽനിന്നു ഡിവൈഎഫ്ഐജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ് ജയിംസ് ശാമുവേൽ, ട്രഷറർ രമ്യാ രമണൻ എന്നിവർ ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.
Read More : World Blood Donor Day 2022 : പ്രമേഹരോഗികൾക്ക് രക്തദാനം ചെയ്യാമോ?