Asianet News MalayalamAsianet News Malayalam

കേരളത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണ നടപടി ഈ മാസം മുതൽ, ആദ്യഘട്ടത്തിൽ 11, 12 ക്ലാസുകളിൽ പാഠപുസ്തകം പരിഷ്‌കരണം

ക്ലസ്റ്റർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കായി വീണ്ടും യോഗം നടത്തും. ഇതിൽ പങ്കെടുക്കുന്നതിന്റെ ചെലവ് അധ്യാപകർ തന്നെ വഹിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 

Curriculum revision in Kerala, SCERT 11th and 12th, textbook revision in first phase
Author
First Published Jul 3, 2024, 3:15 PM IST | Last Updated Jul 3, 2024, 3:22 PM IST

തിരുവനന്തപുരം :കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട്,ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികൾ ഈ മാസം തുടങ്ങും. ആദ്യഘട്ടത്തിൽ എസ്ഇആർടിസി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകൾ ചേർന്ന് പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കും. ക്ലസ്റ്റർ യോഗത്തിൽ അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകി. ക്ലസ്റ്റർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കായി വീണ്ടും യോഗം നടത്തും. ഇതിൽ പങ്കെടുക്കുന്നതിന്റെ ചെലവ് അധ്യാപകർ തന്നെ വഹിക്കേണ്ടി വരുമെന്നാണ്
മുന്നറിയിപ്പ്. 

ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം: മന്ത്രി ശിവൻകുട്ടി

രക്ഷിതാക്കൾക്കുള്ള പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണി   രക്ഷിതാക്കൾക്കായുള്ള പുസ്തകം തയ്യാറാക്കാൻ തീരുമാനിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തകം രക്ഷിതാക്കൾക്കായി തയ്യാറാക്കുന്നത്. പ്രീപ്രൈമറി തലം, എൽ.പി.-യു.പി. തലം, ഹൈസ്‌കൂൾ തലം, ഹയർ സെക്കണ്ടറി തലം എന്നീ നാല് മേഖലകളിലായാണ് പുസ്തകം തയ്യാറാക്കുന്നത്. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാർത്ഥി-അധ്യാപക-രക്ഷകർത്തൃ ബന്ധം വളർത്തുന്നതിനെ സംബന്ധിച്ചും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള പരിശീലന പരിപാടി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios