Asianet News MalayalamAsianet News Malayalam

'തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാധീനം'; ജില്ലാകമ്മിറ്റിയംഗം വിശദീകരിക്കണമെന്ന് സിപിഎം

മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തിൽ എം സ്വരാജ്. പേര് പറയാൻ കരമന ഹരി തയ്യാറായില്ല.തുടര്‍ന്നാണ് വിശദീകരണം ആവശ്യപ്പെട്ടത്

cpm seek explanation from DC menber on allegation agsinst CM
Author
First Published Jul 1, 2024, 8:59 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി. തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം കരമന ഹരിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു പരാമർശം. മുതലാളി ആരെന്ന് പറയണമെന്ന് ജില്ലാ കമ്മറ്റി യോഗത്തില്‍ എം സ്വരാജ് ആവശ്യപ്പെട്ടു. പേര് പറയാൻ കരമന ഹരി തയ്യാറായില്ല. തുടർന്നാണ് ആരോപണത്തിൽ വിശദീകരണം തേടിയത്. കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും എം സ്വരാജ് വ്യക്തമാക്കി. കരമന ഹരി ഇന്നലത്തെ കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ല.

 

മാസപ്പടി ആക്ഷേപത്തിൽ മൗനം പാലിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രിക്കെതിരെ  തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമർശനം ഉയര്‍ന്നിരുന്നു. മകൾക്കെതിരായ ആരോപണത്ത്ൽ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കൾക്കെതിര‌ായ ആക്ഷേപങ്ങളിൽ നിയമം നിയമത്തിന്‍റെ  വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണൻ,സ്വീകരിച്ചത്. അങ്ങനെ ചെയ്താൽ എന്തായിരുന്നു കുഴപ്പമെ ന്നും ജില്ലാ കമ്മിറ്റിയിൽ ചോദ്യം.ഉയർന്നു. സ്പീക്കർ എഎൻ ഷംസീറിന് തലസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും  വിമർശനം ഉയര്‍ന്നു. നഗരസഭയുടെ പ്രവര്‍ത്തനവും മേയറുടെ ശൈലിയും പൊതു സമൂഹത്തിൽ അവമതിപ്പിനിടയാക്കിയെന്ന അതിരൂക്ഷ വിമർശനവും യോഗത്തിലുയര്‍ന്നിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios